UPDATES

സിനിമ

നിര്‍മാതാക്കളുടെ തന്ത്രം പാളി; ലീലയ്ക്ക് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കണമെന്നു ഹൈക്കോടതി

Avatar

അഴിമുഖം പ്രതിനിധി

രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയ്ക്ക് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കണമെന്ന് ഹൈക്കോടതി. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിനിമ സെന്‍സര്‍ ചെയ്യാനുള്ള രേഖകള്‍ നല്‍കാനും ഫിലിം ചേമ്പര്‍ തയ്യാറാകണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ ലീലയുടെ റിലീസ് തടയാനുള്ള നിര്‍മാതാക്കളുടെ സംഘടനയുടെ നീക്കം പാളിയിരിക്കുകയാണ്. തന്റെ ചിത്രത്തിനു പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കാന്‍ ഫിലിം ചേമ്പര്‍ തയ്യാറാകുന്നില്ലെന്നു കാണിച്ചു ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ രഞ്ജിത് തന്നെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. 

രഞ്ജിത്ത്, ഇനിയും വകവച്ചു കൊടുക്കരുത് സിനിമാ തമ്പുരാക്കന്‍മാരുടെ തോന്ന്യാസങ്ങള്‍ 

സിനിമ പോസ്റ്ററുകളും പ്രചാരണ സാമഗ്രികളും പരിശോധിച്ച് അംഗീകരിക്കാനുള്ള അധികാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെയോ ചലച്ചിത്ര അക്കാഡമിയെയോ ഏല്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രഞ്ജിത്തിന്റെ സിനിമയ്‌ക്കെതിരെ നിര്‍മാതാക്കള്‍ രംഗത്തുവരികയും പലതരത്തില്‍ ചിത്രത്തിന്റെ റിലീസ് തടയാനുള്ള ശ്രമങ്ങള്‍ നടത്തിയതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍