UPDATES

ട്രെന്‍ഡിങ്ങ്

ആഗോളീകരണ വിരുദ്ധത ഒടുവില്‍ ജനത്തിന്‍റേതാവുകയാണ്; ഈ രോഷത്തെ ഞാന്‍ പിന്തുണയ്ക്കുന്നു-ലീന മണിമേഖല

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ കറുപ്പോ, മാക്സിയന്‍ പശ്ചാത്തലത്തിന്‍റെ ചുവപ്പോ, ദളിത് മുന്നേറ്റങ്ങളുടെ നീലനിറമോ ഇല്ല

കവയത്രിയും സിനിമ പ്രവര്‍ത്തകയുമായ ലീന മണിമേഖല മറീന ബീച്ചില്‍ നടക്കുന്ന ജെല്ലിക്കെട്ട് സമരത്തില്‍ പങ്കെടുക്കുന്നു എന്നു പ്രഖ്യാപിച്ച് JellikkettuProtest എന്ന ഹാഷ് ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നു അവര്‍ ജനസാമാന്യത്തിന്‍റെ പിറകെ പോയെന്ന ആരോപണങ്ങളുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ തമിഴകത്ത് നടക്കുന്ന ജനക്കൂട്ടായ്മയുടെ സമരത്തെ താന്‍ എങ്ങനെയാണ് കാണുന്നതെന്ന് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെ അവര്‍ വിശദമാക്കുന്നു.

2000 ത്തിലേറെ വര്‍ഷം പഴക്കമുള്ള, രേഖപ്പെടുത്തപ്പെട്ട തമിഴ് പാരമ്പര്യത്തില്‍ ‘ശൌര്യം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഫ്യൂഡലിസവും പുരുഷാധിപത്യവും മാത്രമാണെന്നും ‘സ്നേഹം’ എന്നു ഉദ്ഘോഷിക്കപ്പെടുന്ന മറ്റൊരാശയം തമിഴ് സാമൂഹിക – രാഷ്ട്രീയ സാഹചര്യത്തില്‍ ദുരഭിമാനക്കൊലയുടെ രൂപത്തിലാണ് നിലനില്‍ക്കുന്നതെന്നും അവര്‍ പറയുന്നു. പശ്ചിമ ഘട്ടത്തിലെ ഗൃഹാതുരത നിറഞ്ഞ ഒരുഗ്രാമത്തിലാണ് ജനിച്ചതെങ്കിലും ഗൃഹാതുരതയെ വാഴ്ത്തുന്നതിന് ഞാന്‍ എതിരാണ്. തമിഴ് ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയില്‍ എനിക്കു തോന്നുന്ന അപമാനമാണ് അതിന് കാരണം. ഒരു കലാകാരി എന്ന നിലയില്‍ മനുഷ്യരാണ് ഏറ്റവും മുഖ്യം എന്നു ഞാന്‍ കരുതുന്നു. സങ്കുചിതമായ അമിത ദേശ ഭക്തി കലര്‍ന്ന ആശയങ്ങളെ ഞാനെന്നും നിശിദമായി വിമര്‍ശിച്ചിട്ടുണ്ട്. തമിഴ് ജനതയുടെ പ്രതിഷേധത്തിന്റെ വേലിയേറ്റം കണ്ട് ആവേശം തോന്നിയെങ്കിലും എന്താണ് നടക്കുന്നതെന്നോര്‍ത്തു ഞാന്‍ അന്തം വിട്ടിരിക്കുകയാണ്. ThaiPuruchi, ThamilSpring എന്നൊക്കെ വിശേഷിക്കപ്പെടുന്ന പ്രതിഷേധം കാണുമ്പോള്‍ ഇത് വെറും കാളപ്പോരിനോ അതിന്‍റെ നിരോധനത്തിനോ വേണ്ടിയുള്ളതല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇടതു പാര്‍ട്ടികളുടെ വമ്പന്‍ പ്രതിഷേധങ്ങളിലും റാലികളിലുമൊക്കെ ഞാന്‍ നിരവധി തവണ പങ്കെടുത്തിട്ടുണ്ടെങ്കിലും സത്യമായും എന്‍റെ ജീവിതത്തില്‍ ഇന്നേവരെ ജാതി – ലിംഗ – വര്‍ഗ്ഗ ഭേദമില്ലാതെ സ്ത്രീകളും കുട്ടികളും യുവാക്കളും കുടുംബങ്ങളും ഇങ്ങനെ സംഘടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ആ എതിര്‍പ്പിന് ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ കറുപ്പോ, മാക്സിയന്‍ പശ്ചാത്തലത്തിന്‍റെ ചുവപ്പോ, ദളിത് മുന്നേറ്റങ്ങളുടെ നീലനിറമോ ഇല്ല. പക്ഷേ അതിന്‍റെ സംഘടിത വീര്യം ആകര്‍ഷകമാണ്. ജനങ്ങളുടെ മനസ്സില്‍ അടിഞ്ഞു കൂടിയ രോഷത്തിന്‍റെ പ്രതിഫലനമാണ് ജെല്ലിക്കെട്ട് എന്നാണ് എനിക്കാകെ മനസ്സിലാകുന്നത്. ആഗോളീകരണ വിരുദ്ധത ഒടുവില്‍ ജനത്തിന്‍റെതാവുകയാണ്. എല്‍ ടി ടി യും പ്രഭാകരനും ചരിത്രമല്ല. ഈഴം എന്നത് ഇന്നും ജനമനസ്സില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. കാവേരി പ്രശ്നം, കര്‍ഷക ആത്മഹത്യ, മീന്‍ പിടുത്തക്കാരുടെ അവകാശങ്ങള്‍ എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടുകളില്‍ വഞ്ചിതരായി എന്ന ബോധം പരക്കെയുണ്ട്. സ്വന്തം സ്വത്വവും ആത്മാഭിമാനവും തീരുമാനങ്ങളും ഉറപ്പാക്കാനായി ജനം സ്വയം കാളകളായിരിക്കുന്നു. എനിക്കും ഒരു കാളയാകാതിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ സന്തോഷത്തോടെ സ്വയം നഷ്ടപ്പെടുത്തി. പ്രാധാന്യം കുറച്ച് അവരില്‍ ഒരാളായി. നേതാക്കളില്ലാത്ത, പ്രത്യയശാസ്ത്രമില്ലാത്ത, അജണ്ടകളില്ലാത്ത, കാരണം മാത്രമുള്ള ഒരിടത്തില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍