UPDATES

എഡിറ്റര്‍

ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ഒരുമിക്കാം; കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് നിരോധിത സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി

Avatar

ഹിന്ദുത്വ ശക്തികള്‍ക്കെതിരെ  മുഖ്യധാര കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് യോജിക്കാമെന്ന് നിരോധിത സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി. സിപിഐ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗം ബച്ച പ്രസാദ് സിംഗ്  ഒരു അഭിമുഖത്തിലൂടെയാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. 2010ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ബച്ച പ്രസാദ് സിംഗ് ജാമ്യത്തിലിറങ്ങിയതിനു ശേഷം നടത്തിയ അഭിമുഖത്തിലാണ് ഈ നിലപാട് സ്വീകരിച്ചത്.

മാവോയിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനത്തെ സിപിഐയും ആര്‍എസ്പിയും സ്വാഗതം ചെയ്തെങ്കിലും സിപിഐ (ലിബറേഷന്‍) ഫോര്‍വേഡ് ബ്ലോക്ക് എന്നീ വിഭാഗങ്ങള്‍ ഇപ്പോഴും ഇതിനോട് യോജിച്ചിട്ടില്ല. മറ്റ് ഇടത് പാര്‍ട്ടികള്‍ അംഗീകരിച്ചാല്‍ മാവോയിസ്റ്റ് പാര്‍ട്ടിയുമായി യോജിക്കാമെന്ന നിലപാടാണ് എസ്‌യുസിഐയുടേത്.

‘ഹിന്ദുത്വ ശക്തികള്‍ക്കെതിരെ വിശാലവും ശക്തവുമായ പ്രതിരോധ മുന്നണി തീര്‍ക്കേണ്ട സമയമാണിത്. ആ മുന്നണിയില്‍ മുഖ്യധാര ഇടത് പാര്‍ട്ടികളുണ്ടാവുന്നതൊന്നും പ്രശ്നമല്ല. പദ്ധതിയെ കുറിച്ചും സിദ്ധാന്തത്തെ കുറിച്ചുള്ള അഭിപ്രായ ഭിന്നതകളെല്ലാം മാറ്റിവെച്ച് യോജിക്കാനുള്ള സമയമാണിത്. ‘വിഭജിച്ചാല്‍ നമ്മള്‍ വീണുപോവും, ഒരുമിച്ചാല്‍ വിജയിക്കാം’ എന്ന ലെനിന്റെ വാക്കുകള്‍ ഓര്‍ക്കണം’ എന്നാണ് കാഫിലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബച്ച പ്രസാദ് സിംഗ് പറഞ്ഞത്. ഇത് ബച്ച പ്രസാദ് സിംഗിന്റെ വ്യക്തിപരമായ നിലപാടല്ല എന്ന് സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി സൂചിപ്പിക്കുകയും ചെയ്തു. നിലപാട്.

പാര്‍ട്ടി പ്രമുഖര്‍ പലരും ഇതിനെ അനുകൂലിച്ചു സംസാരിക്കുകയും ചെയ്തു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/EwJHMH

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍