UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടതുബുദ്ധിജീവികള്‍ പൊട്ടന്മാര്‍: സിപിഐ എംപി സിഎന്‍ ജയദേവന്‍

തനിക്കെതിരെ പോസ്റ്റിടുന്നവര്‍ ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ചവരെ പോലെയാണെന്നും ജയദേവന്‍

കട്ടന്‍ചായ, പരിപ്പുവട വിവാദത്തിന് പിന്നാലെ വീണ്ടും വിവാദമുയര്‍ത്തി സിപിഐ എംപി സിഎന്‍ ജയദേവന്‍. ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ പൊട്ടന്മാരാണെന്നാണ് അദ്ദേഹം ഇക്കുറി പറഞ്ഞിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി തനിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കെതിരെയാണ് ജയദേവന്റെ രൂക്ഷ പ്രതികരണം.

തനിക്കെതിരെ പോസ്റ്റിടുന്നവര്‍ ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ചവരെ പോലെയാണെന്നും അദ്ദേഹം പറയുന്നു. ഇവര്‍ കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റായവരാണ്. ഇവരുടെ ശ്രമം ഇടതുപക്ഷത്തെ സഹായിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ശ്രീനാരായണ ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഗീത ഗോപി എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹത്തെ പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നത് പോലെ മാറിയ കാലത്ത് സാധ്യമല്ലെന്ന് പറഞ്ഞാണ് സിഎന്‍ ജയദേവന്‍ ന്യായീകരിച്ചത്. ഇതിനെതിരെ സമൂഹമാധ്യമത്തില്‍ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍