UPDATES

മലപ്പുറത്ത് ഇടത് കടന്നു കയറ്റം; മുസ്ലിംലീഗ് ഞെട്ടി

Avatar

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി എതിരാളികള്‍ക്ക് എതിരെ ഉപയോഗിച്ച തമാശ പ്രയോഗമാണ് സാമ്പാര്‍ മുന്നണി. ബീഫിനല്ല സാമ്പാറിനാണ് രുചിയെന്ന് മലപ്പുറത്തുകാര്‍ ചിന്തിച്ചുവെന്ന് മലപ്പുറത്തെ ഫലം തെളിയിക്കുന്നു. യുഡിഎഫ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് രൂപീകരിക്കപ്പെട്ട വികസന മതേതര മുന്നണി പരപ്പനങ്ങാടിയിലും കൊണ്ടോട്ടിയിലും ലീഗിനെ തകര്‍ത്തു. കോണ്‍ഗ്രസും സിപിഐഎമ്മും സ്വതന്ത്ര വേഷത്തിലെത്തിയാണ് രണ്ടിടത്തും ലീഗിന് എതിരെ പൊരുതിയത്. കോണ്‍ഗ്രസ് ലീഗ് സൗഹൃദ മത്സരത്തില്‍ ലീഗിന് തിരിച്ചടി കിട്ടി. പത്തിടങ്ങളില്‍ ലീഗ് പിന്നാട്ട് പോയി.

ലീഗ് കോട്ടയില്‍ അപ്രതീക്ഷിത നേട്ടമാണ് ഇടത് മുന്നണിക്ക് ഉണ്ടായത്. പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍ നഗരസഭകളും മുപ്പതില്‍ അധികം ഗ്രാമസഭകളും ഇടതു നിയന്ത്രണത്തിലായി. തകര്‍ക്കാനാകാത്ത പച്ചക്കോട്ടയാണ് മലപ്പുറം എന്ന മുസ്ലിംലീഗിന്റെ അമിത ആത്മവിശ്വാസത്തിന് ഏറ്റ പ്രഹരമാണ് മലപ്പുറത്തെ ഇടത് നേട്ടം. പരപ്പനങ്ങാടി നഗര സഭയില്‍ നാല് സീറ്റുകള്‍ നേടിയ ബിജെപി ആര് ഭരിക്കുമെന്ന് തീരുമാനിക്കും. നിരവധി ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി അക്കൗണ്ട് തുറന്നു. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും പത്ത് നഗരസഭകളും യുഡിഎഫ് ഭരിക്കുമെങ്കിലും അപ്രതീക്ഷിത ഇടത് കടന്നുകയറ്റത്തിന്റെ ജാള്യതയിലാണ് മുസ്ലിംലീഗ്.

യുഡിഎഫ് സംവിധാനത്തില്‍ വന്ന പരാജയമാണ് തോല്‍വിക്ക് കാരണമെന്നാണ് കുഞ്ഞാലിക്കുട്ടിയുടേയും ലീഗ് നേതാക്കളുടെ പ്രതികരണം. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും ആശ്വസിക്കാമെന്നാണ് ലീഗ് നേതാക്കളുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍