UPDATES

ചര്‍ച്ച പരാജയം; വെള്ളിയാഴ്ചത്തെ ദേശീയ പണിമുടക്കില്‍ മാറ്റമില്ല

അഴിമുഖം പ്രതിനിധി

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ച ഇടതുപക്ഷ യൂണിയനുകളുടെ ദേശീയപണിമുടക്കിന് മാറ്റമില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ട്രേഡ് യൂണിയനുകള്‍ ചര്‍ച്ച നടത്തിയെങ്കിലും അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനത്തില്‍ ധാരണയായില്ല. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ചത്തെ പണിമുടക്കിന് മാറ്റമുണ്ടാകില്ലെന്ന് യൂണിയനുകള്‍ അറിയിച്ചത്.

സമരക്കാരുടെ ചില ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ മിനിമം വേതനം 246ല്‍ നിന്നും 350 രൂപയാക്കണമെന്ന പ്രധാന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. വിദേശനിക്ഷേപത്തില്‍ വരുത്തിയ ഇളവ് പുനഃപരിശോധിക്കുന്നില്ലെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ബോണസ് കുടിശിക നല്‍കാമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

മിനിമം വേതനം സംബന്ധിച്ച 12 ഇന അവകാശപത്രിക അംഗീകരിക്കണമെന്ന്  കഴിഞ്ഞ സെപ്തംബര്‍ മുതലാണ് യൂണിയനുകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത്. വിദേശനിക്ഷേപത്തില്‍ വരുത്തിയ ഇളവ് പുനഃപരിശോധിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ് തുടങ്ങിയ ട്രേഡ് യൂണിയനുകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍