UPDATES

വാര്‍ത്തകള്‍

ഇടതുപക്ഷം മെസിയെ പോലെ ഗോളടിക്കും, ബംഗാളില്‍ ഞെട്ടിക്കുന്ന ജയം നേടും: യെച്ചൂരി

സിപിഎം തൃണമൂലിനെതിരെ ബിജെപിയെ സഹായിക്കുന്നതായുള്ള വാദങ്ങള്‍ യെച്ചൂരി തള്ളിക്കളഞ്ഞു.

പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം മെസിയെ പോലെ ഗോളടിച്ച് അപ്രതീക്ഷിത വിജയം നേടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം തൃണമൂലിനെതിരെ ബിജെപിയെ സഹായിക്കുന്നതായുള്ള വാദങ്ങള്‍ യെച്ചൂരി തള്ളിക്കളഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ ബംഗാളില്‍ ബിജെപിയെ സഹായിക്കുകയാണ് എന്ന ആരോപണം പച്ചക്കള്ളമാണ് എന്ന് യെച്ചൂരി പറഞ്ഞു. ഇത് ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതാണ്. ബംഗാളിലെ മത്സരം തൃണമൂലും ബിജെപിയും തമ്മിലുള്ള മത്സരമാണ് എന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് ബിജെപിക്കും ആര്‍എസ്എസിനും വേരോട്ടമുണ്ടാക്കിയത് തൃണമൂല്‍ കോണ്‍ഗ്രസ് ആണ് എന്നും യെച്ചൂരി പറഞ്ഞു.

ഒരു കാര്യം ഞാന്‍ ഉറപ്പ് പറയാം. ബംഗാളില്‍ ഇടതുപക്ഷം അപ്രതീക്ഷിത വിജയം നേടും ഞങ്ങളുടെ പ്രകടനം ലയണല്‍ മെസി എതിരാളികളെ ഡ്രിബിള്‍ ചെയ്ത് മുന്നേറി ഗോളടിക്കുന്ന പോലെയായിരിക്കും – ബംഗാളി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു. സിപിഎം ബിജെപിക്ക് വോട്ട് മറിക്കുന്നു എന്ന ആരോപണം മമത ബാനര്‍ജി ഉന്നയിച്ചിരുന്നു. പ്രാദേികതലത്തില്‍ തൃണമൂലിനെതിരെ സിപിഎം ബിജെപിക്ക് പിന്തുണ നല്‍കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തൃണമൂലിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യുന്നത് അപകടകരമായ നീക്കമായിരിക്കും എന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം യെച്ചൂരി തള്ളിക്കളഞ്ഞു. ബംഗാളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കും എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞത് വിവാദമായിരുന്നു. സംസ്ഥാന ഘടകത്തിന്റെ പരാതിയില്‍ സിപിഎം കേന്ദ്ര നേതൃത്വം കാരാട്ടിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യും എന്ന് യെച്ചൂരി പറഞ്ഞു. 1998ല്‍ തൃണമൂല്‍ ബിജെപിയുമായി സഖ്യമണ്ടാക്കിയിരുന്നു. അധികാരത്തിലെത്തിയ ശേഷം മതനിരപേക്ഷ കക്ഷികളെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം അടിച്ചമര്‍ത്തി ബിജെപിക്ക് വഴിയൊരുക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്. സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യുകയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

പിണറായി വിജയനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കരനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി ആരാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍