UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചക്കിലിയ സമുദായത്തെ അധിക്ഷേപിച്ച കെ ബാബു എംഎല്‍എയ്ക്ക് നോട്ടീസ്

പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം

ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്കിലിയ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച കെ ബാബു എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസ്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസ് അയച്ച ചക്കിലിയര്‍ സമുദായാംഗം ശിവരാജന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചക്കിലിയ സമുദായക്കാര്‍ വീടുകള്‍ ഉപേക്ഷിച്ച് ക്ഷേത്രങ്ങളില്‍ കഴിയുന്നത് മദ്യപിക്കാനാണെന്നാണ് സിപിഎം എംഎല്‍എയായ ബാബു പറഞ്ഞത്. കോളനിയില്‍ കഴിഞ്ഞ ദിവസം സിപിഎം വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം.

അംബേദ്കര്‍ സമുദായത്തിലെ യുവതി ഈഴവ സമുദായക്കാരനെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് അംബേദ്കര്‍ കോളനിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ചക്കിലിയ സമുദായക്കാര്‍ കോളനിയിലെ ക്ഷേത്രത്തിലാണ് കൂട്ടമായി താമസിച്ചിരുന്നത്. എന്നാല്‍ കൂട്ടംചേര്‍ന്ന് മദ്യപിക്കാനാണ് ഇവര്‍ ക്ഷേത്രത്തില്‍ കഴിയുന്നതെന്നാണ് കെ ബാബു ആരോപിച്ചത്.

വഴിനടക്കാന്‍ അനുവദിക്കുന്നില്ലെന്നും വെള്ളമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നുമൊക്കെ പറയുന്നവര്‍ വൈകുന്നേരം അതേ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് മദ്യപിക്കാനാണ് ക്ഷേത്രത്തില്‍ കഴിയുന്നതെന്നാണ് ബാബു പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍