UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം; പങ്കെടുക്കാതിരുന്നത് നിയമപ്രശ്‌നം മൂലമെന്നു മുഖ്യമന്ത്രി

മുഖ്യമന്ത്രി ഒഴിവായതുകൊണ്ടു പ്രകാശന ചടങ്ങ് റദ്ദാക്കിയിരുന്നു

ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് നിയമപ്രശ്‌നം ഉള്ളതുകൊണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ചു ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു കെ സി ജോസഫ് എംഎല്‍എ കത്ത് നല്‍കിയിരുന്നെന്നും നിയമസെക്രട്ടറിയുമായി സംസാരിച്ചപ്പോള്‍ കിട്ടിയ ഉപദേശം അനുസരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നു വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ആയിരുന്നു സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പേരിലുള്ള ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ചടങ്ങ് റദ്ദാക്കി. പുസ്തകം ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു ജേക്കബ് തോമസ് പിന്നീട് വ്യക്തമാക്കി.
അതേസമയം സര്‍വീസല്‍ ഇരിക്കെ തന്നെ പുസ്തകം എഴുതാന്‍ ജേക്കബ് തോമസിന് അനുവാദം കിട്ടിയിരുന്നോ എന്ന ചോദ്യത്തിന് അതേക്കുറിച്ചെല്ലാം പിന്നീട് പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍