UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൃണാളിനി സാരാഭായ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത നർത്തകിയും പ്രഗത്ഭ ശാസ്ത്രജ്ഞൻ വിക്രം സാരാഭായുടെ ഭാര്യയും പദ്മഭൂഷന്‍ അവാര്‍ഡ് ജേതാവുമായ മൃണാളിനി സാരാഭായ് (97) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പാലക്കാട്‌ ആനക്കരയിലെ വടക്കത്ത് തറവാട്ടില്‍ ഡോസ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളാണ് മൃണാളിനി സാരാഭായ്.സ്വാതന്ത്ര്യസമര നായികയും ഐഎന്‍എ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്ടന്‍ ലക്ഷ്മിയുടെ സഹോദരിയുമാണ്. ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ഐസിസിയുവിലായിരുന്നു. മകളായ പ്രശസ്ത നർത്തകി മല്ലികാ സാരാഭായ് ആണ് ട്വിറ്ററിലൂടെ മരണവാർത്ത അറിയിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍