പ്രശസ്ത ചിത്രകാരന്‍ എസ് എച്ച് റാസ അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായ റാസ കഴിഞ്ഞ രണ്ടു മാസമായി ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മധ്യപ്രദേശിലെ ബാബറിയയില്‍ ജനിച്ച റാസ മുംബയിലെ ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. പ്രോഗ്രസ്സിവ് ആര്‍ടിസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. 1950ല്‍ ഫ്രഞ്ച് ഗവണ്‍മെന്റിന്റെ സ്കോളര്‍ഷിപ്പോടെ ചിത്രകല പഠിക്കാന്‍ പാരീസിലേക്ക് പോയി. 1962ല്‍ യൂണിവേര്‍സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ വിസിറ്റിംഗ് പ്രൊഫസറായി റാസ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആധുനിക ഇന്ത്യന്‍ ചിത്രകാരന്‍മാരില്‍ പ്രമുഖനായ റാസ അന്തര്‍ദേശീയ തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ചിത്രകലയ്ക്ക് നല്കിയ സംഭവനകള്‍ പരിഗണിച്ച് ഇന്ത്യാ ഗവണ്‍മെന്‍റ് 1981ല്‍ പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. 1983ല്‍ ലളിത കലാ അക്കാദമി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സസ്കാരം മധ്യപ്രദേശിലെ മണ്ഡലയില്‍ നടക്കും.

റാസയുടെ പ്രശസ്ത ചിത്രങ്ങളില്‍ ഒന്ന്-Uttarang