UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമൂഹമാധ്യമങ്ങള്‍ വഴി തന്നെയും ഭാവി മരുമകളെയും അപമാനിക്കുന്നു: ലക്ഷ്മി നായര്‍ പരാതി നല്‍കി

പരാതിയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം ഉടന്‍തന്നെ നടത്തുമെന്നാണ് വിവരം

സമൂഹമാധ്യമങ്ങളിലൂടെ തന്നെയും ഭാവി മരുമകളെയും അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മി നായര്‍ പരാതി നല്‍കി. തന്റെയും മരുമകളുടെയും ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുന്നുവെന്നാണ് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഫേസ്ബുക്ക് വഴിയും വാട്‌സ്ആപ്പ് വഴിയും പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ ക്രിമിനല്‍ക്കുറ്റമായി കണ്ട് നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം ഉടന്‍തന്നെ നടത്തുമെന്നാണ് വിവരം.

ലോ അക്കാദമി വിവാദം കത്തിപ്പടര്‍ന്നതോടെ ലക്ഷ്മിയെയും ഭാവി മരുമകള്‍ അനുരാധ പി നായരെയും മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ഇവരുടെ ചിത്രങ്ങള്‍ ട്രോളുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍