UPDATES

ട്രെന്‍ഡിങ്ങ്

താത്പര്യം സി പി എമ്മിനോട്; പക്ഷേ, രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ല; എന്നെ എതിര്‍ക്കുന്നത് ലൌ അക്കാദമിയാക്കാന്‍ ശ്രമിക്കുന്നവര്‍

ലോ അക്കാദമി കുടുംബ സ്വത്തല്ല; അത് മാധ്യമങ്ങളുടെ തെറ്റിദ്ധാരണ

ലോ അക്കാദമിയെ ലൗ അക്കാദമിയാക്കാന്‍ ശ്രമിക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന് ലക്ഷ്മി നായര്‍.  പൂര്‍ണമായ അച്ചടക്കം കാമ്പസിനുള്ളില്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ് ചില വിദ്യാര്‍ത്ഥികള്‍ തനിക്കെതിരെ തിരിയാന്‍ കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്ലാസില്‍ കയറാതെ ഹാജര്‍ നല്‍കില്ലെന്നും കാമ്പസിനുള്ളില്‍ അനാവശ്യമായി കറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നുമുള്ള തീരുമാനം അവര്‍ക്ക് ദഹിച്ചില്ല. പഠിക്കേണ്ട സമയത്ത് കാമ്പസിനുള്ളില്‍ സമരം വേണ്ടെന്ന സദുദ്ദേശപരമായ തീരുമാനത്തിന്റെ ഫലമാണ് താന്‍ അനുഭവിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. മംഗളം ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.

അക്കാദമിക മികവുള്ള കുട്ടികളോട് കൂടുതല്‍ അടുപ്പം കാണിക്കുന്നത് എല്ലാ അധ്യാപകരുടെയും രീതിയാണ്. മറ്റൊരു താല്‍പര്യത്തിന്റെ പേരിലും ആര്‍ക്കും അധിക പരിഗണന നല്‍കിയിട്ടില്ല. പാഠ്യേതര വിഷയങ്ങളില്‍ സജീവമായ വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും ക്ലാസില്‍ കയറാന്‍ സാധിക്കാറില്ല, ഇവരെല്ലാം അക്കാദമിക രംഗത്തും മികവ് പുലര്‍ത്തുന്നവരാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്ക് ചിലപ്പോഴൊക്കെ ഒന്നോ രണ്ടോ മാര്‍ക്ക് അധികം നല്‍കിയിട്ടുള്ളതല്ലാതെ ആരുടെയും ശിപാര്‍ശയില്‍ അധികം മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഇപ്പോള്‍ യാതൊരു ഉദ്ദേശവുമില്ലെന്നും ഇറങ്ങുകയാണെങ്കില്‍ സിപിഎമ്മിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ലക്ഷ്മി അറിയിച്ചു. ലോ അക്കാദമി കുടുംബ സ്വത്തല്ലെന്നും അത് മാധ്യമങ്ങളുടെ തെറ്റിദ്ധാരണയാണെന്നും ട്രസ്റ്റ് രൂപീകരിച്ചാണ് അക്കാദമിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്നും അവര്‍ വ്യക്തമാക്കി. കോളേജ് നിയന്ത്രിക്കുന്നത് ഭരണസമിതിയും താനും ചേര്‍ന്നാണ് അല്ലാതെ മരുമകളല്ലെന്നും അവര്‍ അറിച്ചു. മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ എന്നല്ല തന്നെ കൊന്നാലും രാജിവയ്ക്കില്ലെന്നും അവര്‍ അറിയിച്ചു. സമരക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണ് താന്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കുന്നതെന്നും പിന്നെന്തിന് താന്‍ രാജിവയ്ക്കണമെന്നും ലക്ഷ്മി നായര്‍ ചോദിച്ചു.

തന്നെ സരിത നായരുമായി താരതമ്യം ചെയ്യേണ്ടെന്നും അവര്‍ പറഞ്ഞു. പലരും തന്റെ പേര് സരിത നായരോട് ചേര്‍ത്ത് പറയുന്നുണ്ട്. ആരുമായും തന്നെ ഉപമിക്കാന്‍ ശ്രമിക്കേണ്ട. ഞാന്‍ ഞാനായി തന്നെ ഇരുന്നോളാം. ഇനിയിപ്പോള്‍ നായരെന്ന് പേര് ചേര്‍ത്തവരെല്ലാം വിവാദങ്ങള്‍ക്കൊപ്പം ജീവിക്കണമെന്നാണോ പറയുന്നത് എന്നാണ് അവര്‍ ചോദിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍