UPDATES

സയന്‍സ്/ടെക്നോളജി

ലെനോവയുടെ phab 2 PRO – ലോകത്തിലെ ആദ്യ Tango-Enabled സ്മാര്‍ട്ട്ഫോണ്‍

Avatar

വി ഉണ്ണികൃഷ്ണന്‍

ലെനോവോ അവതരിപ്പിക്കുന്ന ഫാബ് ടു പ്രോ (phab 2 PRO) നവംബറില്‍ വിപണിയില്‍ എത്തും. ലോഞ്ചിംഗ് സെപ്തംബറില്‍ ഉണ്ടാകും എന്നായിരുന്നു ആദ്യം കമ്പനി അറിയിച്ചിരുന്നതെങ്കിലും പിന്നീടത് നീട്ടിവയ്ക്കുകയായിരുന്നു. 

ലോകത്തിലെ ആദ്യ Tango-Enabled Smartphone എന്ന ലേബല്‍ തന്നെയാണു ഫാബ് ടുവിനെ മറ്റു ഫോണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

എന്താണു Tango ?
വിര്‍ച്വല്‍ റിയാലിറ്റി അക്‌സസറികള്‍ ഇല്ലാതെ, അതേ അനുഭവം ഒരു ഫോണിലോ ടാബ്‌ലറ്റിലോ സാധ്യമാക്കുന്നതാണ് ടാംഗോ എന്നു ചുരുക്കി പറയാം. ഗൂഗിളിന്റെ ടെക്‌നോളജി പ്ലാറ്റ്‌ഫോം ആയ Tango Indoor Navigation, 3D mapping, augmented reality (AR) എന്നിവയുടെ സഹായത്തോടെ പുതിയൊരു അനുഭവമായിരിക്കും ഉപഭോക്താവിനു ലഭ്യമാവുക.

ജിപിഎസിന്റെ സഹായമില്ലാതെ അതാത് ഡിവൈസുകളുടെ മോഷന്‍ ട്രാക്കിംഗ് ഓപ്ഷനുകളുമായി ഇന്റഗ്രേറ്റ് ചെയ്താണ് ടാംഗോ പ്രവര്‍ത്തിക്കുക. മോഷന്‍ ട്രാക്കിംഗ്, ഡെപ്ത് പെര്‍സപ്ഷന്‍, ഏരിയ ലേണിംഗ് എന്നിവ ഫോണിലെ ആക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ് എന്നിവയുടെ സഹായത്തോടെ ഉപയോഗപ്പെടുത്തിയാണ് ടാംഗോ ഈ പുതിയ അനുഭവം സാധ്യമാക്കുക. നിങ്ങളുടെ മുറിയുടെ വലിപ്പം കണക്കുകൂട്ടാനോ ഉള്ളില്‍ എത്ര ആളുകള്‍ ഉണ്ടെന്നറിയാനോ ടാംഗോ എനേബള്‍ഡ് ഫോണിനു സാധിക്കും. മേല്പ്പാറഞ്ഞത് ടാംഗോയുടേ അനേകം സാധ്യതകളില്‍ ചിലതു മാത്രം.

phab2PRO
ഈ വര്‍ഷം ജൂണിലാണ് ഫാബ് ടു പ്രോയെക്കുറിച്ചുള്ള വിവരങ്ങള്‍ ലെനോവോ പുറത്തു വിടുന്നത്.

അലുമിനിയം യുണിബോഡി ഡിസൈനില്‍ 8.9എംഎം ആണ് ഫാബ് ടു പ്രോയുടെ വലിപ്പം. ആകെ ഭാരം 250 ഗ്രാം.

ഭീമന്‍ 6.4 ഇഞ്ച് QHD LCD ഡിസ്‌പ്ലേയാണ് ഫാബ് ടു പ്രോയ്ക്ക് ഉള്ളത്. 1440×2560 resolution നല്കുയന്ന സ്‌ക്രീന്‍ എല്ലാത്തരം ലൈറ്റിംഗ് കണ്ടീഷനുകള്‍ക്കും അനുസരിച്ച് സ്വയം അഡ്ജസ്റ്റ് ആകും.

സെന്‍സറുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഫാബ് ടു പ്രോയില്‍. കോമ്പസ്/ മാഗ്‌നറ്റോ മീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്, ബാരോമീറ്റര്‍, ടെംപറേച്ചര്‍ എന്നിങ്ങനെ ഒരു നിരതന്നെ ഫോണിലുണ്ട്.

Qualcomm MSM8976 Snapdragon 652 പ്രൊസസ്സര്‍ ആണ് ഫാബ് ടു പ്രോയ്ക്ക് കരുത്തു നല്‍കുന്നത്. 1.8 ജിഗാ ഹെര്‍ട്‌സ് Octa-core പ്രൊസസറും അതിനൊപ്പം 4ജിബി റാമും കൂടിയാകുമ്പോള്‍ പെര്‍ഫോമന്‍സ് മോശമാവില്ല എന്ന് പ്രതീക്ഷിക്കാം. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജും അപ്‌ഗ്രേഡ് ചെയ്യാന്‍ മെമ്മറി കാര്‍ഡ്4 സ്ലോട്ടും ഫാബ് ടു പ്രോയില്‍ ഉണ്ട്. ഡോള്‍ബി അറ്റ്‌മോസ്/ 5.1 ഓഡിയോ ക്യാപ്ച്ചറിംഗ്, 360 വോയിസ് റെക്കോര്‍ഡിംഗിനായി മൂന്നു മൈക്കുകള്‍, നോയിസ് ക്യാന്‍സലേഷന്‍ എന്നീ ഫീച്ചറുകളും ഇതിനുണ്ട്.

നാല് ക്യാമറകള്‍ ആണ് ഫാബ് ടു പ്രോയ്ക്ക് ലെനോവോ നല്‍കിയിരിക്കുന്നത്. 16 മെഗാപിക്‌സല്‍ റിയര്‍ക്യാമും 8 എംപി ഫ്രണ്ട്ക്യാമും കൂടാതെ ഇമേജറും എമിറ്ററും ഒരു ഡെപ്ത് സെന്‍സറിംഗ് ഇന്‍ഫ്രാറെഡ് ക്യാമറയും ഒരു മോഷന്‍ ട്രാക്കിംഗ് ക്യാമറയും ഫാബ് ടു പ്രോയിലുണ്ട്. വിര്‍ച്വല്‍ റിയാലിറ്റിക്കായി മാത്രമല്ല കിടിലന്‍ സെല്‍ഫികളും 8എംപി ഫ്രണ്ട് ക്യാമില്‍ എടുക്കാം. മാര്‍ഷ്മീലോ ആണ് ഫോണിന് അടിത്തറ പാകുക എന്ന് ആദ്യം അറിയിപ്പുകള്‍ വന്നിരുന്നുവെങ്കിലും ഒരു പക്ഷേ നൗഗറ്റിലേക്ക് അതു മാറാനും സാധ്യതയുണ്ട് ഇതോടൊപ്പം ഫിംഗര്‍പ്രിന്റ് സ്‌കാനറും ലെനോവോ ഫാബ് ടു പ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററി കപ്പാസിറ്റി 4050 എംഎഎച്ച് ആയതിനാല്‍ ടിപ്പിക്കല്‍ ഹാര്‍ഡ് കോര്‍ യൂസര്‍മാരെയും ഫോണ്‍ നിരാശപ്പെടുത്തില്ലെന്നു വിശ്വസിക്കാം.

എന്‍എഫ്‌സി പോലെയുള്ള നൂതന സാങ്കേതികവിദ്യകള്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും യുഎസ്ബി ഒടിജി സപ്പോര്‍ട്ട് ഇല്ലാത്തത് ഒരു പോരായ്മയായി വിദഗ്ധര്‍ കാണുന്നുണ്ട്.

3ജി, 4ജി/ എല്‍ടിബിഇ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ ഷാംപെയിന്‍ ഗോള്‍ഡ്, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാകും. ഏതാണ്ട് 33,000 രൂപയോട് അടുപ്പിച്ചാണ് വില പ്രതീക്ഷിക്കുന്നത്.

(മാധ്യമപ്രവര്‍കനാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍