UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാനയിലെ മാരുതി കാര്‍ പ്ലാന്റില്‍ പുലി കയറി; പിടി കിട്ടിയില്ല

അതേസമയം പുലിയെ പിടിക്കാനായിട്ടില്ല.

ഹരിയാനയിലെ ഗുഡ്ഗാവിലുള്ള മാരുതി സുസൂക്കി കാര്‍ നിര്‍മ്മാണ പ്ലാന്റില്‍ പുലി കയറി. ഗുഡ്ഗാവിന് സമീപം മനേസറിലുള്ള പ്ലാന്റില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് പുലിയെ കണ്ടത്. തൊഴിലാളികള്‍ അടക്കമുള്ളവരെ ഒഴിപ്പിച്ച്, പൊലീസും ഫോറസ്റ്റ് അധികൃതരും തിരച്ചില്‍ നടത്തി. ഫാക്ടറിയിലെ എഞ്ചിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് സെക്യൂരിറ്റി ഗാര്‍ഡുകള്‍ ചുറ്റി നടക്കുന്ന പുലിയെ കണ്ടത്.

രാവിലെ ഏഴ് മണി ഷിഫ്റ്റിന് പ്ലാന്റിലെത്തിയ ആയിരത്തോളം വരുന്ന തൊഴിലാളികളെ പുറത്ത് നിര്‍ത്തി. അതേസമയം പുലിയെ പിടിക്കാനായിട്ടില്ല. സമീപ പ്രദേശമായ സോഹ്നയില്‍ കഴിഞ്ഞ ഏപ്രിലില്‍ പുലിയിറങ്ങി അഞ്ച് പേരെ പരിക്കേല്‍പ്പിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍