UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുടുവിന്റെ മകള്‍ സ്വവര്‍ഗ പങ്കാളിയെ വിവാഹം ചെയ്തു

അഴിമുഖം പ്രതിനിധി

കേപ് ടൗണ്‍ മുന്‍ ആര്‍ച്ച് ബിഷപ്പും സമാധാനത്തിനുള്ള നോബെല്‍ സമ്മാന ജേതാവുമായ ഡെസ്മണ്ട് ടുടുവിന്റെ മകള്‍ ഫോ ടുടു വിവാഹിതയായി. സ്വവര്‍ഗാനുരാഗിയായ ഫോ ദീര്‍ഘകാലമായി പങ്കാളിയായിരിക്കുന്ന മെഴ്‌സെലിന്‍ വാന്‍ ഫര്‍തിനെയാണ് വിവാഹം ചെയ്തത്. പുരോഹിതയായ ഫോയുടെ രണ്ടാമത്തെ വിവാഹമാണിത്. ജോസഫ് ബറിസ് എന്ന വ്യക്തിയുമായുള്ള വിവാഹ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ടുടു ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രയര്‍ ആന്റ് പില്‍ഗ്രിമേജിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് ഫോ.

എച്ച് ഐ വി, എയ്ഡ്‌സ് വിരുദ്ധ പ്രചാരകയാണ് മെഴ്‌സിലിന്‍. കൂടാതെ ദാരിദ്ര്യം, വംശീയത, സെക്‌സിസം, ഹോമോഫോബിയ, ട്രാന്‍സ്‌ഫോബിയ എന്നിവയ്ക്ക് എതിരെയും അവര്‍ പ്രചാരണം നടത്തുന്നുണ്ട്. ആംസ്റ്റര്‍ഡാമിലെ റിജെ സര്‍വകലാശാലയില്‍ അധ്യാപികയുമാണ് അവര്‍. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും തമ്മിലെ വിവാഹം സ്വകാര്യ ചടങ്ങായി നടത്തിയത്. മെയ് മാസത്തില്‍ പൊതുചടങ്ങ് സംഘടിപ്പിക്കാന്‍ ദമ്പതികള്‍ പദ്ധതിയിടുന്നുണ്ട്.

ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലെ വിവാഹത്തിന്റെ കടുത്ത അനുകൂലിയാണ് ആര്‍ച്ച് ബിഷപ്പ് ടുടു. സ്വവര്‍ഗാനുരാഗികളെ അടിച്ചമര്‍ത്തുന്നത് പുതിയ അയിത്തമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍