UPDATES

ചരിത്രത്തില്‍ ഇന്ന്

1927 മാര്‍ച്ച് 25: ഹോക്കി ഇതിഹാസം ലെസ്ലി ക്ലോഡിയസ് ജനിച്ചു

1948ലെ ലണ്ടന്‍, 1952ലെ ഹെല്‍സിങ്കി, 1956ലെ മെല്‍ബണ്‍ ഒളിംപിക്‌സുകളില്‍ സ്വര്‍ണ്ണമെഡലും 1960-ലെ റോം ഒളിംപിക്‌സില്‍ വെള്ളിയും കരസ്ഥമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായിരുന്നു ക്ലോഡിയസ്.

ഇന്ത്യ

ഹോക്കിയിലെ ഇതിഹാസതാരവും മൂന്ന് തവണ ഒളിംപിക്‌സ് സ്വര്‍ണ മെഡലും നേടിയ ഇന്ത്യയുടെ അഭിമാനമാതാരമായ ലെസ്ലി ക്ലോഡിയസ് ജനിച്ചത് 1927 മാര്‍ച്ച് 25-നാണ്. 1948-ലെ ലണ്ടന്‍, 1952-ലെ ഹെല്‍സിനെക്കി, 1956-ലെ മെല്‍ബണ്‍ തുടങ്ങിയ മൂന്ന് ഒളിംപിക്‌സിലെയും സ്വര്‍ണ്ണമെഡലും 1960-ലെ റോം ഒളിംപിക്‌സിലെ വെള്ളിയും കരസ്ഥമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായിരുന്നു ആംഗ്ലോ ഇന്ത്യനായ ക്ലോഡിയസ്. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലഘട്ടത്തിലെ പ്രതിനിധിയായിരുന്ന ഇദ്ദേഹം സ്വന്തം നാട്ടുകാരനും ഹോക്കി ടീമിലെ അംഗവുമായിരുന്ന ഉദ്ദംസിംഗിനൊപ്പം ഏറ്റവും കൂടുതല്‍ ഒളിംപിക്‌സ് മെഡല്‍ സ്വന്തമാക്കിയതിന് ലോക റെക്കോര്‍ഡ് നേടിയിരുന്നു.

ഫുട്‌ബോളില്‍ നിന്ന് ഹോക്കിയിലേക്ക് എത്തിയ ക്ലോഡിയസ് 1946-ലെ ബെയ്ഗ്ടണ്‍ ഹോക്കി ടൂര്‍ണമെന്റില്‍ അവസാന നിമിഷം പകരം കളിക്കാരനായി ഇറങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. താമസിയാതെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ റൈറ്റ് ഹാഫ് പോസിഷനില്‍ സ്വന്തമായി ഒരു സ്ഥാനമുണ്ടാക്കിയെടുത്തു ക്ലോഡിയസ്. എതിര്‍ വലയില്‍ ഇദ്ദേഹത്തിന്റെ 5’4′ ഷോട്ടിന്റെ മനോഹാരിതയെ ലണ്ടന്‍ ടൈംസ് ഒരിക്കല്‍ ഇങ്ങനെ എഴുതി “അയാളുടെ കളി കാണാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ലെങ്കില്‍ ഹോക്കി നിങ്ങള്‍ കണ്ട ഹോക്കി ഒന്നുമല്ല”.

ലോകം

അടിമ വ്യാപാരം നിര്‍ത്താനുള്ള നിയമം ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കി

1807 മാര്‍ച്ച് 25-ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അടിമ വ്യാപാരം ഔദ്യോഗികമായി നിര്‍ത്തലാക്കാനുള്ള നിയമം (Slave Trade Act) പാസാക്കി. വില്ല്യം വില്‍ബര്‍ഫോഴ്‌സ് നേതൃത്വത്തിലുള്ള അടിമത്ത വിരുദ്ധ സഖ്യത്തിന് 1787-ല്‍ ഈ വ്യാപാരത്തിനെതിരെയുള്ള തെളിവുകള്‍ പ്രസ്താവിക്കാന്‍ സാധിച്ചിരുന്നു. ഈ നിയമം യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വച്ചത് ആ കാലഘട്ടത്തിലെ അറ്റ്‌ലാന്റിക്കിന് അപ്പുറത്തേക്കുള്ള അടിമകളുടെ വ്യാപാരം നിയന്ത്രിക്കാനായിരുന്നു.ബ്രിട്ടന്‍ തങ്ങളുടെ അന്തരാഷ്ട്ര രംഗത്തെ സ്വാധീനമുപയോഗിച്ച് മറ്റ് രാജ്യങ്ങളിലെയും അടിമ വ്യാപാരം നിരോധിക്കാന്‍ സമ്മര്‍ദം നടത്തിയിരുന്നു.

അറ്റ്‌ലാന്റിക് അടിമ വ്യാപാരം നിരോധിച്ച മാര്‍ച്ചില്‍ തന്നെ യുണൈറ്റഡ് നേഷന്‍സും ഒരു നിരോധന ആക്ട് (പക്ഷെ ഇത് അന്തരാഷ്ട്ര അടിമ വ്യാപാരത്തിനെതിരെയല്ല) നടപ്പാക്കിയിരുന്നു. അടിമകളെ കൂടുതലും കൊണ്ടു വന്നിരുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു. ഇവരെ അറ്റ്‌ലാന്റിക് മറികടന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ആമേരിക്കയിലേക്ക് കൊണ്ടുവന്നിരുന്നത്. നിയമം വന്നത്തോടുകൂടി വ്യാപാരത്തിന് കൂട്ടുനില്‍ക്കുന്ന ക്യാപ്റ്റന് പിഴയുണ്ട്. കപ്പലില്‍ നിന്ന് കണ്ടെത്തുന്ന ഓരോ അടിമയക്കും 100 പൗണ്ട് വീതമാണ് പിഴയീടാക്കുന്നത്. ചില സമയങ്ങളില്‍ നേവി ഷിപ്പുകള്‍ കാണുമ്പോള്‍ പിഴ ഒഴിവാക്കാനായി ക്യാപ്റ്റന്‍മാര്‍ ഈ അടിമകളെ ഉപേക്ഷിക്കാറുണ്ട്. സത്യത്തില്‍ ഈ നിയമം പ്രാവര്‍ത്തികമായത് 26 വര്‍ഷത്തിന് ശേഷമായിരുന്നു. 1833-ലായിരുന്നു അടിമത്ത നിരോധന നിയമം (Slavery Abolition Act) പ്രാബല്യത്തില്‍ വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍