UPDATES

ദല്‍ഹിയില്‍ വിവിഐപികളെ ലക്ഷ്യമിടാന്‍ ലഷ്‌കര്‍ ഇ തയ്ബ

അഴിമുഖം പ്രതിനിധി

ദല്‍ഹിയിലും രാജ്യത്തെ മറ്റു ചില നഗരങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തയ്ബ പദ്ധതിയിടുന്നതായി ദല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ദേശീയ തലസ്ഥാന മേഖല പരിഭ്രാന്തിയിലായി. അനവധി പേര്‍ ആഴ്ചയവസാനത്തെ പരിപാടികള്‍ റദ്ദാക്കി. ഗുഡ്ഗാവിലെ ചില ഓഫീസുകള്‍ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. നഗരത്തിലെ ചില ഉന്നതരായ വ്യക്തികള്‍ അടക്കമുള്ളവര്‍ എല്‍ഇടി ലക്ഷ്യമിടുന്നതായി പൊലീസ് പറഞ്ഞു. ദല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ അവരുടെ ലോദി കോളനിയിലെ ഓഫീസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരം ലഭിച്ചത് എന്നതിനാല്‍ ഗൗരവമായിട്ടാണ് ഭീഷണിയെ കാണുന്നതെന്നും പൊലീസ് പറഞ്ഞു.

ജനത്തിരക്കേറിയ മേഖലകളില്‍ ചാവേറാക്രമണവും ഗ്രനേഡ് ആക്രമണവും നടത്താനാണ് എല്‍ഇടി പദ്ധതിയിടുന്നത്. ജമ്മുകശ്മീരിന് പുറത്തേക്ക് ആക്രമണം വ്യാപിക്കുക എന്ന ലക്ഷ്യത്തോടെ മറ്റു ചില നഗരങ്ങളേയും ലക്ഷ്യമിടുന്നുണ്ട്. ദുജന, ഉകാശ എന്നീ രണ്ട് ലഷ്‌കര്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് നേതൃത്വം നല്‍കാന്‍ ഒരുങ്ങുന്നതെന്ന് പൊലീസ് പറുന്നു. കഴിഞ്ഞ മാസം ജമ്മുവില്‍ അറസ്റ്റ് ചെയ്ത രണ്ട് ലഷ്‌കര്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ പേരുകള്‍ ലഭിച്ചത്.

ദുജനയും ഉകാശയും കശ്മീരില്‍ പ്രവര്‍ത്തിച്ചവരാണെന്നും ഇവര്‍ ചില ലഷ്‌കര്‍ ഭീകരരുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍