UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കത്ത് രമേശ്‌ ചെന്നിത്തലയുടേത് തന്നെ; ഹൈക്കമാന്‍ഡ്

അഴിമുഖം പ്രതിനിധി

ഹൈക്കമാന്‍ഡിനു കിട്ടിയ കത്ത് രമേശ്‌ ചെന്നിത്തലയുടേത് തന്നെ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ട് ഹൈക്കമാന്‍ഡിനു ലഭിച്ച കത്ത് ആഭ്യന്തരമന്ത്രി അയച്ചതെന്ന് സ്ഥിരീകരണം. ചെന്നിത്തലയുടെ ഇമെയില്‍ വിലാസത്തില്‍ നിന്നും നവംബര്‍ ഒന്‍പതിനാണ് സന്ദേശം അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മോശമായതാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ തോല്‍വിക്ക് കാരണം എന്നായിരുന്നു കത്തിലെ പ്രധാന വിമര്‍ശനം. സര്‍ക്കാരില്‍ അഴിമതി വ്യാപകമാവുന്നുണ്ട് എന്ന ആരോപണവും കത്തിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ താന്‍ കത്ത് അയച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍