UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഭ്യന്തരമന്ത്രിയുടെ വിവാദ കത്ത്: പൊലീസ് അന്വേഷണം തുടങ്ങി

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് ഹൈക്കമാന്‍ഡിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അയച്ചുവെന്ന പേരില്‍ പുറത്തു വന്ന കത്തിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെന്ന് ചെന്നിത്തല അറിയിച്ചു. ഹൈക്കമാന്‍ഡിന് താന്‍ കത്തയച്ചിട്ടില്ലെന്ന് പറയുന്ന ചെന്നിത്തല സോണിയാ ഗാന്ധിയെ കാണാന്‍ ഇന്ന് വൈകുന്നേരം ദില്ലിക്ക് പോകും. നാളെ സോണിയയുമായി കൂട്ടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. കത്തില്‍ കെപിസിസി നേതൃത്വത്തിന് എതിരായ പരാമര്‍ശവും ഉണ്ട്. കത്ത് അയച്ച കാര്യം ചെന്നിത്തല നിഷേധിച്ചതിനെ തുടര്‍ന്ന് അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് സുധീരന്‍ കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒമ്പത് വര്‍ഷം കെപിസിസി പ്രസിഡന്റും 16 വര്‍ഷം എഐസിസിയില്‍ പ്രവര്‍ത്തിച്ചയാളാണ് താനെന്നും കോണ്‍ഗ്രസ് അധ്യക്ഷയോട് ഒരു കാര്യം എങ്ങനെ പറയേണ്ടതെന്ന് അറിയാമെന്ന് ചെന്നിത്തല ഇന്ന് സമിതി യോഗത്തില്‍ പറഞ്ഞു. മാധ്യമങ്ങള്‍ വഴി അലക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍