UPDATES

ബാലേഷ് ബി വി

കാഴ്ചപ്പാട്

ബാലേഷ് ബി വി

ന്യൂസ് അപ്ഡേറ്റ്സ്

ലെവിസ് 501 ജീന്‍സ്; അല്ലെങ്കില്‍ ലെവിസ് എന്തുകൊണ്ട് വ്യത്യസ്തമാവുന്നു

ജീന്‍സ് എന്നാല്‍ എന്താണെന്നു ഇന്നു മിക്കവര്‍ക്കും അറിയാം. ഓരോ കാലഘട്ടത്തിനനുസരിച്ചു ഫാഷനില്‍ വന്ന മാറ്റം ജീന്‍സ് ഉപയോഗം വളരെയധികം കൂടാന്‍ സഹായിച്ചു. ലളിതമായി പറഞ്ഞാല്‍ കട്ടി കൂടിയ തുണി (ഡെനിം) ഉപയോഗിച്ച് നിര്‍മിക്കുന്ന ഒരു പാന്റ്‌സ് സ്‌റ്റൈല്‍ ആണ് ജീന്‍സ്.

ചരിത്രം തിരയുകയാണെങ്കില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ ജീന്‍സ് ഉപയോഗിച്ചിരുന്നതായി കാണാന്‍ കഴിയും. പണ്ടുകാലങ്ങളില്‍ (16th – 17th നൂറ്റാണ്ട്) ജീന്‍സിന്റെ തുണി മറ്റു തുണിത്തരണങ്ങളും മറ്റും ഇട്ടുമൂടാന്‍ ഉപയോഗിച്ചിരുന്നതായിരുന്നു. ഡെനിം തുണി നല്ല കട്ടി കൂടിയതും, പൊടിയോ കാലാവസ്ഥ വ്യതിയാനങ്ങളോ കാരണം കോട്ടം തട്ടാത്തതുകൊണ്ടും ഇതുപയോഗിച്ച് ടെന്റും മറ്റും കെട്ടിയിരുന്നു.

എന്നാല്‍ ഡെനിം ഫാഷന്റെ ലോകത്തേക്ക് വരുന്നത് 17-18 നൂറ്റാണ്ടുകളിലാണ്. ജേക്കബ് ഡബ്ല്യു ഡേവിസും ലെവി സ്‌ട്രോസുമാണ് (Jacob W. Davis & Levi strauss & Co) ‘ബ്ലൂ ജീന്‍സ്’ എന്ന വസ്ത്രം ലോകത്തിനു പരിചയപെടുത്തുന്നത്. 1871-73 കളില്‍ ലെവിയും ഡേവിസും ‘ബ്ലൂ ജീന്‍സിനു’ പേറ്റന്റ് എടുത്തു. യഥാര്‍ത്ഥത്തില്‍ അന്നവര്‍ ജീന്‍സ് നിര്‍മിച്ചത് കൌബോയ്സ്, മൈനിങ് തൊഴിലാളികള്‍, കല്‍ക്കരി തൊഴിലാളികളെ ഉദ്ദേശിച്ചായിരുന്നു.

1950ല്‍ അന്നത്തെ യുവത്വം ജീന്‍സ് അവരുടെ ഫാഷന്‍ ലോകത്തേക്ക് സ്വീകരിച്ചു. 1960കളില്‍ ജീന്‍സ് ഹിപ്പി സംസകാരത്തിന്റെ ഭാഗമായി മാറി. 1970-80 കളില്‍ പങ്ക് റോക്‌സും, ഹെവി മെറ്റലും ജീന്‍സ് ഏറ്റെടുത്തു. 2010 ആയപ്പോഴേക്കും ജീന്‍സ് മിക്കവരുടെയും ഒഴിച്ചുകൂടാനാകാത്ത ഫാഷന്‍ ഘടകമായി മാറി തുടങ്ങിയിരുന്നു…

1890 മുതല്‍ 945 വരെ Levi Strauss & Co, ലെവിസ് എന്ന പേരില്‍ ഒരേ സ്‌റ്റൈലില്‍ ഉള്ള ജീന്‍സ് നിര്‍മിക്കാന്‍ തുടങ്ങി. 501 എന്നായിരുന്നു അവര്‍ ആ സ്റ്റൈലിനു നല്‍കിയ പേര്. കാലുകളോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന തരത്തില്‍ (Body fit) ഉള്ളതായിരുന്നു അവയുടെ ഡിസൈന്‍. ഇതിനുശേഷം വ്യത്യസ്ത ഫിറ്റിംഗിലും ഷെയ്പ്പിലും ഡിസൈനിംഗിലുമുള്ള ജീന്‍സുകള്‍ വിപണയില്‍ എത്തിച്ചു. ഓരോ സ്‌റ്റൈലിനും വ്യത്യസ്തമായ നമ്പര്‍ കൊടുത്തു.

501 ജീന്‍സ് ഫാഷന്‍ ലോകം കയ്യടക്കിയതിങ്ങനെ
501 PIONEERS OF THE WEST(1890-1945): ആദ്യം ഇറക്കിയ 501 മോഡല്‍ ജീന്‍സിനു PIONEERS OF THE WEST എന്നായിരുന്നു വിശേഷണം. കൗ ബോയ്‌സ്, മൈനിങ് തൊഴിലാളികള്‍, കല്‍ക്കരി തൊഴിലാളികള്‍ എന്നിവരാണു കൂടുതലായും ഇതുപയോഗിച്ചത്.

501 REBELS, ON & OFF SCREEN 1945-1965കളില്‍ 501 മോഡല്‍ ജീന്‍സിനെ REBELS, ON & OFF SCREEN എന്ന് ലെവിസ് വിശേഷിപ്പിച്ചു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മോട്ടോര്‍ സൈക്കിള്‍ സംഘങ്ങള്‍ വരെ ഉപയോഗിച്ചു. എന്നാല്‍ ഈ ജീന്‍സ് പിന്നീട് നിരോധിക്കപ്പെടുകയുണ്ടായി. മര്‍ലിന്‍ മണ്‍റോ 501 ജീന്‍സ് ധരിച്ചു നില്‍ക്കുന്ന ഫോട്ടോ ഇന്നും പ്രശസ്തമാണ്.

501 LOVERS & FIGHTERS : 1965-1985 501 മോഡല്‍ ജീന്‍സിനെ LOVERS & FIGHTERS എന്ന് ലെവിസ് വിശേഷിപ്പിച്ചു. മുന്‍പ് പറഞ്ഞത് പോലെ ഹിപ്പികളും റോക്ക് സംസ്‌ക്കാരവും 501നെ ഏറ്റെടുത്ത കാലഘട്ടം.

501TRANSFORMERS(1985+) : ഹിപ് ഹോപ് സ്‌റ്റൈലിനെ പ്രതിനിധാനം ചെയുന്നു. ഇത് കുറച്ചുകൂടെ സ്ലിം ആയ ജീന്‍സ് ആയി കാണപ്പെട്ടു.

501 ORIGINAL & CT (2016 +) ഇപ്പോഴുള്ള മോഡലുകള്‍. ഈ മോഡലുകള്‍ 501 ആദ്യ കാലഘട്ടങ്ങളിലെ ഡിസൈന്‍ കുറച്ചൊക്കെ പിന്തുടരുന്നുണ്ട്.

ഇന്ന് 501 മാത്രമല്ല മോഡല്‍ . 505 , 510 , 511 , 513 , 514 , 517 , 527 , 541 , 550 , 559 , 560 , 569 എന്ന മോഡലുകളും വിപണിയില്‍ ഉണ്ട്. എന്നാലും 501 മോഡല്‍ ജീന്‍സിന് ഇന്നും പ്രിയം ഏറെയാണ്….

ഒരു ഉദാഹരണം പറയുകയെങ്കില്‍ 517 എന്ന മോഡല്‍ നമ്മുടെ പഴയ ബൂട്ട് കട്ട് എന്ന സ്‌റ്റൈല്‍ ആണ്.

പണ്ട് ഇറക്കിയ 501 എന്ന സ്‌റ്റൈല്‍ വീണ്ടും 2016 -17 കാലഘട്ടങ്ങളില്‍ പുതിയ കുറച്ചു മാറ്റങ്ങളോട് കൂടി അവതരിപ്പിച്ചു. അങ്ങനെ അന്നും ഇന്നും 501 തിളങ്ങുന്നു… മറ്റു ബ്രാന്‍ഡ്‌സും പല സ്‌റ്റൈലുകളും പിന്തുടരുന്നുണ്ടെങ്കിലും ലെവിസ് എന്നും വ്യത്യസ്തനാകുന്നത് അവരുടെ 501 സ്‌റ്റൈല്‍ കാരണം ആണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

ബാലേഷ് ബി വി

ബാലേഷ് ബി വി

പ്രമുഖ ടെക്സ്റ്റൈല്‍ എക്സ്പോര്‍ട്ട് കമ്പനിയില്‍ ടെക്സ്റ്റൈല്‍ ഡിസൈനറും ഫാഷന്‍ അനലിസ്റ്റുമാണ് ബാലേഷ് ബി വി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റൈല്‍ ഡിസൈനില്‍ നിന്ന് ബിരുദം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍