UPDATES

സയന്‍സ്/ടെക്നോളജി

എല്‍ജി ജി-6 സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി

സില്‍വര്‍ കളറിലുള്ള ഫോണ്‍ ഡ്യൂയല്‍ റിയര്‍ ക്യാമറയും ഫിംഗര്‍ പ്രിന്റ് സ്‌കാനറും അടങ്ങിയതാണ്

സൗത്ത് കൊറിയന്‍ ഇലക്ട്രോണിക് കമ്പനിയായ എല്‍ജിയുടെ പുതിയ ജി-6 സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി. ജി-6, ഫെബ്രുവരി 26-ന് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും ഫെബ്രുവരി 27-ന് ബാഴ്സലോണയില്‍ ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഫോണ്‍ പുറത്തിറക്കുമെന്നുമായിരുന്നു കമ്പിനി പറഞ്ഞിരുന്നത്. എന്നാല്‍ ഗൂഗിളിലൂടെ എങ്ങനെയോ ജി-6 ന്റെ ചിത്രങ്ങള്‍ പുറത്താവുകയായിരുന്നു. ഫോണിന്റെ ക്ലോസപ്പ് ലുക്കിലുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

സില്‍വര്‍ കളറിലുള്ള ഫോണ്‍ ഡ്യൂയല്‍ റിയര്‍ ക്യാമറയും ഫിംഗര്‍ പ്രിന്റ് സ്‌കാനറും അടങ്ങിയതാണ്. ഫോണിന്റെ മുന്‍ഭാഗം ഉരുണ്ട വശങ്ങളോട് കൂടിയാണ്. ഒരുപ്പാട് നൂതന സംവിധാനങ്ങള്‍ അടങ്ങിയ ജി-6 എന്ന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സാംസഗിന്റെ നോട്ട് സിരീസിലുള്ള ഫോണുകള്‍ക്ക് വെല്ലുവിളിയുര്‍ത്താനാണ് എല്‍ജി ഒരുങ്ങുന്നത്.

നോട്ട് സിരീസ് പൊട്ടിത്തെറിച്ച് സുരക്ഷാഭീഷണി വ്യാപകമായത്തോടെ വിപണി പിടിക്കാമെന്നാണ് എല്‍ജി കരുതുന്നത്. ജി6-ല്‍ ഹീറ്റ് പൈപ്പുകള്‍ ഉണ്ടാകുമെന്നും ഇത് ബാറ്ററി അമിതമായി ചൂടാകുന്നതിനെ തടയുന്നുതിനാല്‍ ഫോണിന്റെ ബാറ്ററി കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്നുമാണ് പറയുന്നത്. 150 ഡിഗ്രി സെല്‍ഷ്യസായി ചൂടിലും ഫോണ്‍ പൊട്ടിത്തെറിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

വെള്ളത്തെ ചെറുക്കുന്ന മെറ്റല്‍ ബോഡിയുള്ള ഫോണിന്റെ പ്രോസസര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 821- ആണ്. 3200 എംഎഎച്ച് ബാറ്ററിയുള്ള ജി-6 നെക്കുറിച്ചുള്ള ഒരു വാര്‍ത്ത വൈറലസ് ചാര്‍ജിംഗ് സംവിധാനമുണ്ടെന്നാണ്. എല്‍ജി വക്താകള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഫോണ്‍ ക്വാഡ് ഡാക്കും, മികച്ച സൗണ്ടുമുള്ളതാണെന്നാണ്. കൂടാതെ ഇതിനായി വി20 എന്ന സംവിധാനവും പുതിയതായി എത്തുന്നുണ്ട്. ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വരുന്ന മാര്‍ച്ചില്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പിനി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍