UPDATES

50 കോടിയുടെ എല്‍ഐസി പോളിസി എടുത്ത് മുംബൈ വ്യവസായി

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കല്‍ മൂലം ഇപ്പോള്‍ ഏറ്റവും കൂടൂതല്‍ നേട്ടം കൊയ്യുന്നത് ഇന്‍ഷുറന്‍സ് കമ്പിനികളാണ്. കഴിഞ്ഞ ദിവസം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഒരു വ്യക്തിഗത പോളിസി മുബൈ വ്യവസായി എടുത്തത് 50 കോടിക്കാണ്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്രയും വലിയ തുകക്ക് വ്യക്തിഗത പോളിസി എടുത്തിരിക്കുന്നത്.

എല്‍ഐസിയുടെ മുംബൈയിലെ ദാദര്‍ ബ്രാഞ്ചില്‍ നിന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുള്ള ഒരു ബിസിനസുകാരനാണ് ഈ പോളിസി എടുത്തിരിക്കുന്നത്. ജീവന്‍ അക്ഷയ് പെന്‍ഷന്‍ പ്ലാനിലുള്ള വ്യക്തിഗത പോളിസിയാണ് ഇയാള്‍ എടുത്തത്. വര്‍ഷാവര്‍ഷം നിശ്ചിത തുക പോളിസി ഉടമയ്ക്ക് തിരികെ ലഭിക്കുന്ന പ്ലാനാണിത്.

കോടികളുടെ വ്യക്തിഗത പോളിസികളാണ് നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്ത് പല വമ്പന്‍മാരും എടുത്തിരിക്കുന്നത്. ബോളീവുഡിലെ പ്രശസ്തനായ ഒരു താരം രണ്ട് കോടിയുടെ പെന്‍ഷന്‍ പ്ലാനാണ് എടുത്തിരിക്കുന്നത്. വര്‍ഷത്തില്‍ 15 ലക്ഷം രൂപ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നും എല്‍ഐസി അധികൃതര്‍ പറയുന്നു.

2300 കോടിയുടെ പോളിസിയാണ് എല്‍ഐസിയുടെ പെന്‍ഷന്‍ പ്ലാനില്‍ വ്യാഴാഴ്ച മാത്രം ആളുകള്‍ എടുത്തിരിക്കുന്നത്. നവംബറില്‍ മാത്രം ജീവന്‍ അക്ഷയ് പോളീസിയിലൂടെ 8,000 കോടി സമാഹരിക്കപ്പെട്ടു. ഒറ്റ മാസം കൊണ്ട് 104 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിയെന്നും വാര്‍ഷിക ലക്ഷ്യത്തിന്റെ 70 ശതമാനം ഇതിനകം സമാഹരിച്ചുകഴിഞ്ഞെന്നും എല്‍ഐസി എംഡി ഉഷ സംഗ് വാന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍