UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിപിന്‍ റാവത്ത് കരസേന മേധാവിയായും ബിരേന്ദര്‍സിങ് ധനോവ വ്യോമസേനയുടെ തലപ്പത്തും ചുമതലയേറ്റു

42 വര്‍ഷം കരസേന മേധാവിയായ ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗ് വിരമിച്ച ഒഴിവിലാണ് റാവത്തിനെ നിയമിച്ചത്. എയര്‍ചീഫ് മാര്‍ഷല്‍ അനൂപ് റാഹ വിരമിച്ച സ്ഥാനത്താണ് വ്യോമസേന മേധാവിയായി ധനോവ നിയമിതനായത്

ലെഫ്. ജനറല്‍ ബിപിന്‍ റാവത്ത് കരസേനയുടെ കരസേന മേധാവിയായി ചുമതലയേറ്റു. വ്യോമസേന മേധാവിയായി എയര്‍ചീഫ് മാര്‍ഷല്‍ ബിരേന്ദര്‍സിങ് ധനോവയും ചുമതലയേറ്റു. കരസേനയുടെ 27-ാമതു മേധാവിയായി ചുമതലയേറ്റ റാവത്ത് ഡെറാഡൂണിലെ ഐഎംഎയില്‍ നിന്ന് 1978 ഡിസംബറില്‍ ഗൂര്‍ഖാ റൈഫിള്‍സില്‍ കമ്മീഷന്‍ ചെയ്തതാണ്. അക്കാദമിയില്‍ ‘സ്വോഡ് ഓഫ് ഓണര്‍’ ബഹുമതി അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 42 വര്‍ഷം കരസേന മേധാവിയായ ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗ് വിരമിച്ച ഒഴിവിലാണ് റാവത്തിനെ നിയമിച്ചത്.

എയര്‍ചീഫ് മാര്‍ഷല്‍ അനൂപ് റാഹ വിരമിച്ച സ്ഥാനത്താണ് വ്യോമസേന മേധാവിയായി ധനോവ നിയമിതനായത്. അറിയപ്പെടുന്ന യുദ്ധതന്ത്രജ്ഞനാണ് ധനോവ. കാര്‍ഗില്‍ യുദ്ധത്തില്‍ വ്യോമസേനയുടെ യുദ്ധചരിത്രത്തില്‍ അതുവരെ ഉണ്ടായിട്ടില്ലാത്ത വിധം രാത്രിയില്‍ ഏറെ ഉയരത്തില്‍ നിന്നു ശത്രുവിനുനേരെ ബോംബു വര്‍ഷിച്ചത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍