UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് അധീന കാശ്മീരിലെ ആക്രമണം: പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നയിച്ച ലെഫ്.ജനറല്‍ ഡിഎസ് ഹൂഡ

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു വിഷന്‍ പേപ്പര്‍ തയ്യാറാക്കാന്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്ന വിദഗ്ധര്‍ അടങ്ങിയ ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷനായി പ്രവര്‍ത്തിക്കാമെന്ന് ഡിഎസ് ഹൂഡ സമ്മതിച്ചിരുന്നു.

പാകിസ്താന്‍ അധീന കാശ്മീരില്‍ ആക്രമണത്തെ നടത്തി ഭീകര കാമ്പിനെ ആക്രമിച്ച് അഭിനന്ദിച്ച് 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മേല്‍നോട്ടം വഹിച്ച ലെഫ്.ജനറല്‍ ഡിഎസ് ഹൂഡ. ഇന്ത്യക്കാര്‍ പാകിസ്താന്റെ തിരിച്ചടി ഇന്ത്യക്കാര്‍ ഭയപ്പെടേണ്ട. ഇന്ത്യക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാനും പാകിസ്താനെ തിരിച്ചടിച്ചാലും ഇന്ത്യ പൂര്‍ണ സജ്ജമാണ്. ഈ നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കണം. എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു – ഡിഎസ് ഹൂഡ പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു വിഷന്‍ പേപ്പര്‍ തയ്യാറാക്കാന്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്ന വിദഗ്ധര്‍ അടങ്ങിയ ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷനായി പ്രവര്‍ത്തിക്കാമെന്ന് ഡിഎസ് ഹൂഡ സമ്മതിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഡിഎസ് ഹൂഡയെ കണ്ടതിന് ശേഷമാണ് അദ്ദേഹം ഇതിന് തയ്യാറായത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്ന സൂചനയുമായി വിമര്‍ശനവുമായി അദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍