UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ടെടുത്ത മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും ലിഗയുടേതല്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും

കഴിഞ്ഞദിവസം കണ്ടൽക്കാട് വെട്ടിത്തെളിച്ച് നടത്തിയ ഫോറൻസിക് പരിശോധനയിൽ ലിഗയുടേതല്ലാത്ത മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും കിട്ടിയതായി വിവരമുണ്ട്.

കഴിഞ്ഞദിവസം കണ്ടൽക്കാട് വെട്ടിത്തെളിച്ച് നടത്തിയ ഫോറൻസിക് പരിശോധനയിൽ മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും കിട്ടിയിരുന്നു. ഇവ ലിഗയുടേതാണോയെന്ന സംശയം ആശയക്കുഴപ്പങ്ങളുണ്ടാക്കിയിരുന്നു. ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇവ ലിഗയുടേതല്ല എന്ന നിഗമനം പുറത്തുവന്നതായി റിപ്പോർട്ട്.

കേസുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ പുരുഷ ലൈംഗികത്തൊഴിലാളിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇയാളുൾപ്പെടെ അഞ്ച് പേരാണ് കൊല നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇയാൾ കോവളത്ത് ടൂറിസ്റ്റ് ഗൈഡായി അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്നു. പനത്തുറ സ്വദേശിയാണ്. വാഴമുട്ടത്തെ ലഹരിമാഫിയയിൽ‌ ഉൾപ്പെട്ടവരാണ് അഞ്ചുപേരും.

കഴിഞ്ഞദിവസം, ഈ സംഘം ആറ്റിലൂടെ ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൊണ്ടുവരാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഫൈബർ വള്ളങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഈ വള്ളങ്ങളിൽ ഇവർ ഇടക്കിടെ മൃതദേഹം കിടന്ന സ്ഥലത്ത് എത്താറുണ്ടായിരുന്നു എന്നാണ് അറിയുന്നത്. സ്ഥലത്തെ കടത്തുകാരന്റെ മൊഴിപ്രകാരം ഇവർ മൃതദേഹം കണ്ടെത്തുന്നതിന് തലേന്നും അവിടെ എത്തിയിരുന്നു.

40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴുത്ത് ഞെരിച്ച് കൊന്നതാകാം എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ. ബലാൽസംഗ ശ്രമത്തിനിടെ കഴുത്ത് ഞെരിച്ചതാകാം എന്നാണ് നിഗമനം.

അതെസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കാനിടയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍