UPDATES

കായികം

ലയണല്‍ മെസി പരിക്കില്‍ നിന്ന് മോചിതനായി

അഴിമുഖം പ്രതിനിധി

അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി പരിക്കില്‍ നിന്ന് മോചിതനായി. സ്പാനിഷ് ലീഗിലെ അടുത്ത മത്സരത്തില്‍ മെസി ബാഴ്സലോണയ്ക്കു വേണ്ടി ബൂട്ട് കെട്ടും. അടുത്ത ശനിയാഴ്ച്ച ഡിപ്പോര്‍ട്ടീവ ലാ കൊരൂണയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ മെസി ഇറങ്ങുമെന്നാണ് ക്ലബ് അധികൃതര്‍ നല്‍കിയ സൂചനകള്‍.

അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തില്‍ വലതുകാലിന് പരിക്കേറ്റ മെസിക്ക് മൂന്നാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് മെസിക്ക് ലാറ്റിനമേരിക്കന്‍ മോഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരെ നടന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലായിരുന്നു.

ഇതുകാരണം മെസിയുടെ പരിക്ക് ഗുരുതരമാക്കിയത് ബാഴ്സ അധികൃതരാണെന്ന് കുറ്റപ്പെടുത്തി അര്‍ജന്റീന കോച്ച് എഡ്ഗാഡോ ബൗസ രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍