അഴിമുഖം പ്രതിനിധി
ഫുട്ട്ബോള്‍ താരം ലയണല്‍ മെസ്സിക്കും പിതാവിനും സ്പാനിഷ് കോടതി 21 മാസം തടവ് ശിക്ഷ. സ്പെയിനിലെ നികുതി വെട്ടിപ്പ് കേസിലാണ് കോടതി മെസ്സിക്കും പിതാവിനും ശിക്ഷ വിധിച്ചത്. മൂന്നോളം കേസുകളാണ് രണ്ടുപേരുടെയും പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്നത്. കൂടാതെ 14 കോടി രൂപ പിഴയും മെസ്സി അടയ്ക്കേണ്ടി വരും. എന്നാല്‍ ജയിലഴികള്‍ക്കുള്ളില്‍ കിടക്കേണ്ട അവസ്ഥ മെസ്സിക്കോ പിതാവിനോ ഉണ്ടാകില്ല. സ്പാനിഷ് നിയമത്തില്‍ രണ്ടു വര്‍ഷത്തില്‍ താഴെ ജയില്‍ ശിക്ഷ ലഭിക്കുകയാണെങ്കില്‍ അത് പ്രൊബേഷന്‍ ആയി കണക്കാക്കുന്നതിനാലാണ് ഇത്.