UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലയണല്‍ മെസ്സി വിരമിച്ചു

അഴിമുഖം പ്രതിനിധി

കോപ്പ അമേരിക്ക ഫൈനലില്‍ ഏറ്റ പരാജയത്തിനു പിന്നാലെ അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സി രാജ്യാന്താര ഫുടോബളില്‍ നിന്നും വിരമിച്ചതായി വാര്‍ത്തകള്‍. ‘ദേശീയ ടീം എന്നത് എന്നെ സംബന്ധിച്ച് അവസാനിച്ചു. ഞാന്‍ എന്റെ തീരുമാനം എടുത്തു കഴിഞ്ഞു’ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് മെസ്സി ഇപ്രകാരം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വാര്‍ത്തയുടെ സ്ഥരീകരണം വന്നിട്ടില്ല.

മെസ്സിയുടെ നായകത്വത്തില്‍ അര്‍ജന്റീനയ്ക്ക് ഇതുവരെ ഒരു മേജര്‍ കിരീടം നേടാനായിട്ടില്ല. കോപ്പ ശതാബ്ദി ടൂര്‍ണമെന്റില്‍ ഇത്തവണ ആ കുറവ് പരിഹരിക്കപ്പെടുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ ചിലിയുമായി നടന്ന ഫൈനല്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ മെസ്സിയുടെ കാലില്‍ നിന്നു തന്നെ അര്‍ജന്റീനയുടെ പരാജയം ഉറപ്പിക്കപ്പെട്ടെന്നതും ശ്രദ്ധേയമാണ്. ആദ്യ പെനാല്‍റ്റി കിക്കെടുത്ത മെസ്സിക്ക് പിഴച്ചതാണ് 4-2 എന്ന വ്യത്യാസ്ത്തില്‍ അര്‍ജന്റീനയുടെ തോല്‍വിക്ക് കാരണമായത്. ക്ലബ് ഫുട്‌ബോളില്‍ രാജാവായി വാഴുകയും ബാഴ്‌സലോണയ്ക്കായി നിരവധി കിരീടങ്ങള്‍ നേടിക്കൊടുക്കയും ചെയ്യുന്ന മെസ്സി സ്വന്തം രാജ്യത്തോട് കൂറു കാണിക്കുന്നില്ലെന്ന പരാതി ശക്തമാണ്. അതേസമയം രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ സമ്മര്‍ദ്ദം ഒട്ടും താങ്ങാന്‍ കഴിയാത്ത നായകനാണ് മെസ്സിയെന്ന് ഇന്നത്തെ ഫൈനല്‍ മത്സരം ഉറപ്പിക്കുകയും ചെയ്തു. എന്തായാലും മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നത് ഒരു ദുരന്തനായകന്റെ പരിവേഷത്തോടെ ആണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍