UPDATES

കായികം

മനസ് മാറും, മെസ്സി തിരിച്ചുവരും; സുവാരസും ക്രിസ്റ്റ്യാനോയും പറയുന്നു മനസ് മാറും, മെസ്സി തിരിച്ചുവരും; സുവാരസും ക്രിസ്റ്റ്യാനോയും പറയുന്നു

Avatar

അഴിമുഖം പ്രതിനിധി

വിരമിക്കല്‍ തീരുമാനം മാറ്റി ലയണല്‍ മെസ്സി കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ലോകത്തിലെ രണ്ടു മികച്ച ഫുട്‌ബോള്‍ താരങ്ങള്‍. അവര്‍ വേരാറുമല്ല, ഒരാള്‍ ബാഴ്‌സയിലെ മെസ്സിയുടെ കൂട്ടുകാരന്‍ ലൂയി സുവാരസ്, മറ്റെയാള്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

രാജ്യന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ച തീരുമാനം പുനഃപരിശോധിക്കുമെന്നും നീലക്കുപ്പായത്തിലേക്ക് മെസ്സി തിരിച്ചെത്തുമെന്നും തന്നെയാണ് സുവാരസ് വിശ്വസിക്കുന്നത്. കോപ്പ ഫൈനല്‍ തോല്‍വിയുടെ ദുഖവും നിരാശയുമാണ് മെസിയെക്കൊണ്ട് അത്തരമൊരു തീരുമാനം എടുപ്പിച്ചത്. വിരമിക്കാനുള്ള തീരുമാനത്തിലാണ് മെസ്സി ഉറച്ചു നില്‍ക്കുന്നതെങ്കില്‍ അത് ഫുട്‌ബോളിനാണ് നാണക്കേട്. എന്നാല്‍ എനിക്കുറപ്പുണ്ട്, മനസ് മാറ്റി മെസ്സി തിരിച്ചുവരും; ഒരു സ്വകാര്യ റേഡിയോ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സുവാരസ് പറഞ്ഞു.

മെസ്സി ഒരിക്കലും തോറ്റ് മടങ്ങേണ്ടയാള്‍ അല്ലെന്നാണ് മെസ്സിയുടെ എതിരാളി എന്നു ഫുട്‌ബോള്‍ ലോകം വിശേഷിപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത്. മെസ്സി തോറ്റു മടങ്ങേണ്ടയാളോ രണ്ടാമനാകേണ്ടയാളോ അല്ല. ഒരു പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതുകൊണ്ട് മെസ്സി മോശം കളിക്കാരനാവുകയില്ല. അയാള്‍ കരയുന്നതു കണ്ടപ്പോള്‍ എന്റെ ഹൃദയവും വിങ്ങി. ഇപ്പോള്‍ എടുത്തിരിക്കുന്നത് കടുത്ത തീരുമാനം ആണ്. എങ്കിലും നീലക്കുപ്പായത്തിലേക്ക് അയാള്‍ മടങ്ങിയെത്തണമെന്നാണ് എന്റെ ആഗ്രഹം ക്രിസ്റ്റ്യാനോ പറഞ്ഞു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍