UPDATES

പരസ്പര ബഹുമാനത്തോടെയല്ല ഞങ്ങള്‍ പിരിഞ്ഞത്; ലിസി

അഴിമുഖം പ്രതിനിധി

ലിസി-പ്രിയദര്‍ശന്‍ വിവാഹബന്ധം നിയമപരമായി അവസാനിച്ചതിനു പിന്നാലെ തങ്ങള്‍ക്കിടയിലുള്ള അസ്വാരസ്യങ്ങള്‍ എത്രത്തോളമുണ്ടായിരുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കി ലിസിയുടെ പത്രക്കുറിപ്പ്.

ചെന്നൈ കുടുംബകോടതിയില്‍ ഇന്ന് വേര്‍പിരിയലിന്റെ അവസാന നടപടികളും പൂര്‍ത്തിയാക്കിയശേഷമായിരുന്നു ലിസിയുടെ പത്രക്കുറിപ്പ് .

ലിസി പറയുന്നത് ഇപ്രകാരമാണ്; ഈയടുത്ത് കാലത്ത് നടന്ന ഹൃതിക്-സുസൈന്‍, ദിലീപ്-മഞ്ജു, അമല-വിജയ് വിവാഹമോചനങ്ങള്‍ പോലെ പരസ്പര ബഹുമാനത്തോടെയായിരുന്നില്ല ഞങ്ങളുടെ വേര്‍പിരിയല്‍. കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം. വിവാഹമോചനം തന്നെ ഇത്രയും മോശമായ അവസ്ഥയിലാണെങ്കില്‍ ഞങ്ങളുടെ വിവാഹബന്ധം എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസിലാക്കാം. ഇപ്പോള്‍ ഒരു ആശ്വാസമുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമിതാണ്. കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി.

സിനിമയില്‍ നിന്നും ലിസിക്കും പ്രിയദര്‍ശനുമിടയില്‍ മൊട്ടിട്ട പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു. 24 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. ഇരുവര്‍ക്കും രണ്ടു മക്കളാണ്; കല്യാണിയും സിദ്ധാര്‍ത്ഥും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍