UPDATES

യു ഒ എച്ചില്‍ കസ്റ്റഡിയിലെടുത്തവരുടെ പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടത് ക്രിമിനല്‍ കുറ്റങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളുടെ പേരില്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് തട്ടിക്കൊണ്ടു പോകലും ശിക്ഷയില്‍ നിന്നും കടന്നുകളയലും അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളില്‍ രോഹിത് വെമുലയ്ക്ക് നീതി ലഭിക്കുന്നതിനായി പ്രതിഷേധം നടത്തുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനും രോഹിത്തിനോടൊപ്പം കാമ്പസില്‍ നിന്നും സസ്പെന്‍റ്റ് ചെയ്യപ്പെട്ട ദളിത്‌ വിദ്യാര്‍ഥിയുമുണ്ട്. തെലെങ്കാന സ്റ്റേറ്റ് കോണ്‍ഗ്രസ് വക്താവും മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കൂടാതെ രാജ്യത്തെ ആദ്യ അംബേദ്‌കര്‍ സ്റ്റഡി സെന്റര്‍ സ്ഥാപകനും ഡയറക്ടര്‍, ഗണിതശാസ്ത പ്രൊഫസര്‍, അധ്യാപക യൂണിയന്‍ നേതാവും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരുടെയും പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്നത് സംഭവസ്ഥലത്ത് നടന്നിട്ടു പോലുമില്ലാത്ത കേസുകള്‍ ആണ്. കൂടാതെ പല കേസുകളിലും ഇനിയും പ്രതികളെ ചേര്‍ക്കാവുന്ന രീതിയിലാണ്‌ എഫ്ഐആര്‍ എഴുതിയിരിക്കുന്നത് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

അറസ്റ്റിലായവരുടെ പേരും മറ്റു വിവരങ്ങളും

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍