UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ന്യൂഡ്’ പുനര്‍വ്യാഖ്യാനം ചെയ്യപ്പെടേണ്ടി വന്നപ്പോള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി ‘ന്യൂഡ്’ എന്ന വാക്കിനെ പുനര്‍നിര്‍വചിച്ചപ്പോള്‍

Avatar

മൈക്കിള്‍. ഇ മില്ലര്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)

‘ന്യൂഡ്’ എന്നാല്‍ എന്താണ് അര്‍ഥം? 

ഈയടുത്ത് വരെ മെരിയം വെബ്സ്റ്റര്‍ ഡിക്ഷണറിയില്‍ നോക്കുന്നവര്‍ ഇങ്ങനെ കണ്ടിരുന്നു;

വസ്ത്രങ്ങള്‍ ഇല്ലാതിരിക്കല്‍. 
വസ്ത്രങ്ങള്‍ ഇല്ലാത്ത ആളുകളെ സംബന്ധിച്ചത്. 
വെളുത്തയാളുടെ തൊലിയുടെ നിറമുള്ളത്. 

ലൂയി ടോറസിന് മൂന്നാമത്തെ വിശദീകരണം അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. അത് റേസിസ്റ്റ് ആയിരുന്നു: കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ഒരു ‘മൈക്രോ അക്രമം’. 

ഇത്താക്ക കോളേജിലെ സോഫോമോര്‍ വിദ്യാര്‍ഥിയായ ടോറസ് ന്യൂഡ് അവേക്കനിംഗ് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ഒരു കാംപയിന്‍ തുടങ്ങിയിട്ടുണ്ട്. മെരിയം വെബ്സ്റ്ററിനെ ലജ്ജിപ്പിക്കുകയും ഈ വിശദീകരണം മാറ്റാന്‍ പ്രേരിപ്പിക്കുകയുമാണ് ടോറസിന്റെ ലക്ഷ്യം.

‘മിക്ക വെളുത്തവരും ചെയ്യുന്ന ചില ചെറിയ കാര്യങ്ങളാണ് ഇവയൊക്കെ, ഇതില്‍ ഞാനും ഉള്‍പ്പെടും’, ടോറസ് പറയുന്നു. ‘ബാന്‍ഡ് എയിഡുകളെപ്പറ്റിയുള്ള എന്റെ ഗവേഷണമാണ് ന്യൂഡ് ഫാഷനിലേക്ക് നയിച്ചത്. അതിനിടെയാണ് ഞാന്‍ മെരിയം വെബ്‌സ്റ്ററിന്റെ വിശദീകരണത്തിലെത്തിയത്. ഒരു അക്കാദമിക ഇടം ഇത്തരം റേസിസം പ്രോത്സാഹിപ്പിക്കുന്നതില്‍ എനിക്ക് അത്ഭുതം തോന്നി. 

ദേശീയ ന്യൂഡ് ദിനമായ ജൂലൈ പതിനാലിന് ടോറസ് ആളുകളോട് മെരിയം വെബ്സ്റ്റര്‍ ഡിക്ഷണറി ഈ ന്യൂഡ് റേസിസ്റ്റ് വിശദീകരണം മാറ്റാന്‍ ഉദ്‌ഘോഷിച്ചു. 

എണ്ണൂറിലേറെ പേര്‍ പ്രതികരിച്ചു. നിഘണ്ടുവില്‍ നിറയെ ദേഷ്യത്തോടെയുള്ള കമന്റുകള്‍ നിറച്ചു. മെരിയം വെബ്സ്സറിന്റെ ട്വിറ്റര്‍ ആക്രമിച്ചു. 

‘ഹേ മെരിയം വെബ്സ്റ്റര്‍ ഡിക്ഷനറി, നിങ്ങള്‍ക്കറിയാമോ നിങ്ങളാണ് ന്യൂഡിന് റേസിസ്റ്റ് വിശദീകരണമുള്ള ഒരേയൊരു ഡിക്ഷനറിയെന്ന്!?’ പലരും എഴുതി. ‘കാലത്തിനു യോജിച്ച രീതിയില്‍ മൂന്നാമത്തെ വിശദീകരണം തിരുത്തുക. #NudeAwakening’

പലരും അവരവരുടെ ദേഷ്യത്തിന് ചേരുന്ന രീതിയില്‍ അവരുടെ സന്ദേശം മാറ്റിയെഴുതി. 

‘ഇത് എന്തു വൃത്തികേടാണ്?’ ഒരു സ്ത്രീ എഴുതി. ‘ന്യൂഡ് ഒരവസ്ഥയാണ്, ശരീരത്തിന്റെ നിറമല്ല.’ 

‘കറുത്ത വര്‍ഗ മോഡലുകള്‍ തന്നെ ഒരു വന്‍മുന്നേറ്റമായിരുന്നു, പക്ഷെ ന്യൂഡ് കറുത്തവര്‍ഗ മോഡലുകളോ? അത് അസാധ്യം തന്നെയാവും’, ഒരു സ്ത്രീ എഴുതി.’ഇതൊരിക്കലും സംഭവിച്ചിട്ടേയില്ലല്ലോ. ന്യൂഡ് എന്താണെന്നത് ഒരു വെളുത്തവര്‍ഗക്കാരന്റെ തൊലിനിറമാണെന്ന് പറയുന്നത് അപമാനിക്കാലാണ്. ഒരു വെളുത്തയാളുടെ നിറമെന്തെന്നു കൃത്യമായ വിശദീകരണമില്ലാത്തപ്പോള്‍ ഇങ്ങനെ പറയുന്നതിന്റെ അര്‍ത്ഥമേന്താണ്? 

ഈ സമ്മര്‍ദ്ദത്തില്‍ മെരിയം വെബ്സ്റ്റര്‍ വഴങ്ങി. ഈ മാസം എപ്പോഴോ ഡിക്ഷനറി ന്യൂഡ് എന്നതിന്റെ അര്‍ഥം കുറച്ചുകൂടി മികച്ചതാക്കി. വെളുത്തവര്‍ഗത്തൊലി എന്ന വിശദീകരണം എടുത്തുമാറ്റി: 

1.ലീഗല്‍ വാലിഡിറ്റി ഇല്ലാത്ത അവസ്ഥ (ന്യൂഡ് കോണ്‍ട്രാക്റ്റ്)

2;

a. നൈസര്‍ഗികമായതോ സാമ്പ്രദായികമായതോ ആയ കവര്‍ ഇല്ലാതിരിക്കല്‍, വസ്ത്രമില്ലാതിരിക്കല്‍. 
b. അണിയുന്നയാളുടെ തൊലിയുടെ നിറവുമായി ചേരുന്ന നിറം (പേല്‍ ബേജ് അല്ലെങ്കില്‍ ടാന്‍), ന്യൂഡ് അടിയുടുപ്പ്, ന്യൂഡ് ലിപ്‌സ്ടിക് ; ന്യൂഡ് ആണെന്ന തോന്നല്‍ ഉണ്ടാക്കല്‍ (ന്യൂഡ് വേഷം) .
c. ന്യൂഡ് ആളുകള്‍ ഉള്ളവര്‍ (ഒരു ന്യൂഡ് സിനിമ).
d. ന്യൂഡ് ആളുകള്‍ സ്ഥിരമായി എത്തുന്നയിടം (ന്യൂഡ് ബീച്ച്)

സോഷ്യലിസവും സാംഗ്‌ഫ്രോയ്ഡും കഴിഞ്ഞാല്‍ മെരിയം വെബ്സ്റ്ററില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന ഒന്നാണ് ന്യൂഡ്.

ടോറസ് ഈ മാറ്റത്തെ വെറും ഭാഷാപരമായ ഒരു മാറ്റമായല്ല കരുതുന്നത്. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് ഒരു സൈക്കോളജിക്കല്‍ ഉത്തേജനമായി കൂടിയാണ്.

‘ഇത്തരം ചെറിയ റേസിസങ്ങള്‍ എങ്ങനെ പല സമൂഹങ്ങളിലും വെറുപ്പും വിവേചനവും വളര്‍ത്തുന്നുവെന്ന് ആളുകള്‍ തിരിച്ചറിയാറില്ല.’, ടോറസ് പറയുന്നു. ‘ന്യൂഡ് എന്നതിന്റെ അര്‍ഥം നോക്കിയാല്‍ അക്കാദമിക ഇടങ്ങള്‍ പോലും വെളുത്ത തൊലിയാണ് കൂടുതല്‍ പ്രധാനമെന്ന ആശയം പ്രചരിപ്പിക്കുന്നത് കാണാം. ഭാഷയുപയോഗിച്ചാണ് നാം ആശയവിനിമയം ചെയ്യുന്നത്, വാക്കുകളെ നാം ഇങ്ങനെ ഡിസൈന്‍ ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുമ്പോള്‍ അത് അപകടകരവും വേദനാജനകവുമാകുന്നു.’ 

എന്നാല്‍ ഈ തിരുത്തി എഴുത്തില്‍ എല്ലാവരും സന്തുഷ്ടരല്ല.

‘ഈ മൈക്രോ അക്രമം ഫാഷന്‍ ഒരു മണ്ടത്തരമാണ്,’ ഒരു പോര്‍ട്ടറിക്കന്‍ സ്ത്രീ പറഞ്ഞു. ‘വളരൂ’ 

‘ഇനിയിപ്പോ ഓണലൈന്‍ ആയി അണ്ടര്‍വെയര്‍ വാങ്ങാന്‍ പാടായിരിക്കും’, ഒരു വെളുത്ത സ്ത്രീ എഴുതി. ‘എന്റെ നിറം ബീജ് അല്ല.’ 

‘ഇവര്‍ ഇത് മാറ്റാന്‍ കാരണം അവര്‍ വലിയ വംശീയവാദികളായതുകൊണ്ടാണ്. അവര്‍ക്ക് എല്ലാവരുടെയും വംശത്തെപറ്റി പറയാനല്ലാതെ മറ്റൊന്നും അറിയില്ല’, മറ്റൊരാള്‍ എഴുതി. ‘ആളുകളെ സഹായിക്കാന്‍ ഒന്നും ചെയ്യാത്തതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.’ 

എന്നാല്‍ ഇത്തരം മൈക്രോ അഗ്രഷനുകളെ അവഗണിക്കുന്നതിനെക്കാള്‍ നല്ലത് അവ പരിഹരിക്കുന്നതാണെന്നും ഇത്തരം ചെറിയ മാറ്റങ്ങള്‍ വലിയ സാമൂഹികമാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ടോറസ് പറയുന്നു. 

‘സമൂഹത്തിന് ദോഷകരമാകാവുന്ന ഇത്തരം ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും’, അയാള്‍ പറഞ്ഞു. വലിയ പ്രശ്‌നങ്ങളുടെ പ്രാധാന്യം അവഗണിക്കുന്ന തരം ആളുകളായി നാം മാറും. അതുകൊണ്ടാണ് ഒരു കാര്യം അപമാനകരമാണ് എന്ന് ഒരു സമൂഹം പറയുമ്പോള്‍ അത് കേള്‍ക്കേണ്ടത്. ഒരു സമൂഹമെന്ന നിലയില്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാതെ എടുത്തുചാടുന്നത് നമ്മുടെ സ്വഭാവമാണ്. പ്രധാനമല്ലെന്ന് തോന്നുന്ന ഒരു ചെറിയ യുദ്ധത്തില്‍ നിന്നാവും വലിയപ്രശ്‌നങ്ങള്‍ ഉണ്ടാവുക. തീപ്പൊരി വീഴാതെ തീയുണ്ടാകില്ല.’

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൈക്കിള്‍. ഇ മില്ലര്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)

‘ന്യൂഡ്’ എന്നാല്‍ എന്താണ് അര്‍ഥം? 

ഈയടുത്ത് വരെ മെരിയം വെബ്സ്റ്റര്‍ ഡിക്ഷണറിയില്‍ നോക്കുന്നവര്‍ ഇങ്ങനെ കണ്ടിരുന്നു;

വസ്ത്രങ്ങള്‍ ഇല്ലാതിരിക്കല്‍. 
വസ്ത്രങ്ങള്‍ ഇല്ലാത്ത ആളുകളെ സംബന്ധിച്ചത്. 
വെളുത്തയാളുടെ തൊലിയുടെ നിറമുള്ളത്. 

ലൂയി ടോറസിന് മൂന്നാമത്തെ വിശദീകരണം അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. അത് റേസിസ്റ്റ് ആയിരുന്നു: കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ഒരു ‘മൈക്രോ അക്രമം’. 

ഇത്താക്ക കോളേജിലെ സോഫോമോര്‍ വിദ്യാര്‍ഥിയായ ടോറസ് ന്യൂഡ് അവേക്കനിംഗ് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ഒരു കാംപയിന്‍ തുടങ്ങിയിട്ടുണ്ട്. മെരിയം വെബ്സ്റ്ററിനെ ലജ്ജിപ്പിക്കുകയും ഈ വിശദീകരണം മാറ്റാന്‍ പ്രേരിപ്പിക്കുകയുമാണ് ടോറസിന്റെ ലക്ഷ്യം.

‘മിക്ക വെളുത്തവരും ചെയ്യുന്ന ചില ചെറിയ കാര്യങ്ങളാണ് ഇവയൊക്കെ, ഇതില്‍ ഞാനും ഉള്‍പ്പെടും’, ടോറസ് പറയുന്നു. ‘ബാന്‍ഡ് എയിഡുകളെപ്പറ്റിയുള്ള എന്റെ ഗവേഷണമാണ് ന്യൂഡ് ഫാഷനിലേക്ക് നയിച്ചത്. അതിനിടെയാണ് ഞാന്‍ മെരിയം വെബ്‌സ്റ്ററിന്റെ വിശദീകരണത്തിലെത്തിയത്. ഒരു അക്കാദമിക ഇടം ഇത്തരം റേസിസം പ്രോത്സാഹിപ്പിക്കുന്നതില്‍ എനിക്ക് അത്ഭുതം തോന്നി. 

ദേശീയ ന്യൂഡ് ദിനമായ ജൂലൈ പതിനാലിന് ടോറസ് ആളുകളോട് മെരിയം വെബ്സ്റ്റര്‍ ഡിക്ഷണറി ഈ ന്യൂഡ് റേസിസ്റ്റ് വിശദീകരണം മാറ്റാന്‍ ആവശ്യപ്പെടുകയുണ്ടായി. 

എണ്ണൂറിലേറെ പേര്‍ പ്രതികരിച്ചു. നിഘണ്ടുവില്‍ നിറയെ ദേഷ്യത്തോടെയുള്ള കമന്റുകള്‍ നിറച്ചു. മെരിയം വെബ്സ്റ്ററിന്റെ ട്വിറ്റര്‍ ആക്രമിച്ചു. 

‘ഹേ മെരിയം വെബ്സ്റ്റര്‍ ഡിക്ഷനറി, നിങ്ങള്‍ക്കറിയാമോ നിങ്ങളാണ് ന്യൂഡിന് റേസിസ്റ്റ് വിശദീകരണമുള്ള ഒരേയൊരു ഡിക്ഷനറിയെന്ന്!?’ പലരും എഴുതി.

‘കാലത്തിനു യോജിച്ച രീതിയില്‍ മൂന്നാമത്തെ വിശദീകരണം തിരുത്തുക.’ #NudeAwakening’

പലരും അവരവരുടെ ദേഷ്യത്തിന് ചേരുന്ന രീതിയില്‍ അവരുടെ സന്ദേശം മാറ്റിയെഴുതി. 

‘ഇത് എന്തു വൃത്തികേടാണ്?’ ഒരു സ്ത്രീ എഴുതി. ‘ന്യൂഡ് ഒരവസ്ഥയാണ്, ശരീരത്തിന്റെ നിറമല്ല.’ 

‘കറുത്ത വര്‍ഗ മോഡലുകള്‍ തന്നെ ഒരു വന്‍മുന്നേറ്റമായിരുന്നു, പക്ഷെ ന്യൂഡ് കറുത്തവര്‍ഗ മോഡലുകളോ? അത് അസാധ്യം തന്നെയാവും’, ഒരു സ്ത്രീ എഴുതി.’ഇതൊരിക്കലും സംഭവിച്ചിട്ടേയില്ലല്ലോ. ന്യൂഡ് എന്താണെന്നത് ഒരു വെളുത്തവര്‍ഗക്കാരന്റെ തൊലിനിറമാണെന്ന് പറയുന്നത് അപമാനിക്കലാണ്. ഒരു വെളുത്തയാളുടെ നിറമെന്തെന്നു കൃത്യമായ വിശദീകരണമില്ലാത്തപ്പോള്‍ ഇങ്ങനെ പറയുന്നതിന്റെ അര്‍ത്ഥമേന്താണ്? 

ഈ സമ്മര്‍ദ്ദത്തില്‍ മെരിയം വെബ്സ്റ്റര്‍ വഴങ്ങി. ഈ മാസം എപ്പോഴോ ഡിക്ഷനറി ന്യൂഡ് എന്നതിന്റെ അര്‍ഥം കുറച്ചുകൂടി മികച്ചതാക്കി. വെളുത്തവര്‍ഗത്തൊലി എന്ന വിശദീകരണം എടുത്തുമാറ്റി: 

1.ലീഗല്‍ വാലിഡിറ്റി ഇല്ലാത്ത അവസ്ഥ (ന്യൂഡ് കോണ്‍ട്രാക്റ്റ്)

2;a. നൈസര്‍ഗികമായതോ സാമ്പ്രദായികമായതോ ആയ കവര്‍ ഇല്ലാതിരിക്കല്‍, വസ്ത്രമില്ലാതിരിക്കല്‍. 
b. അണിയുന്നയാളുടെ തൊലിയുടെ നിറവുമായി ചേരുന്ന നിറം (പേല്‍ ബേജ് അല്ലെങ്കില്‍ ടാന്‍), ന്യൂഡ് അടിയുടുപ്പ്, ന്യൂഡ് ലിപ്‌സ്ടിക് ; ന്യൂഡ് ആണെന്ന തോന്നല്‍ ഉണ്ടാക്കല്‍ (ന്യൂഡ് വേഷം) .
c. ന്യൂഡ് ആളുകള്‍ ഉള്ളവര്‍ (ഒരു ന്യൂഡ് സിനിമ).

d. ന്യൂഡ് ആളുകള്‍ സ്ഥിരമായി എത്തുന്നയിടം (ന്യൂഡ് ബീച്ച്)

സോഷ്യലിസവും സാംഗ്‌ഫ്രോയ്ഡും കഴിഞ്ഞാല്‍ മെരിയം വെബ്സ്റ്ററില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന ഒന്നാണ് ന്യൂഡ്.

ടോറസ് ഈ മാറ്റത്തെ വെറും ഭാഷാപരമായ ഒരു മാറ്റമായല്ല കരുതുന്നത്. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് ഒരു സൈക്കോളജിക്കല്‍ ഉത്തേജനമായി കൂടിയാണ്.

‘ഇത്തരം ചെറിയ റേസിസങ്ങള്‍ എങ്ങനെ പല സമൂഹങ്ങളിലും വെറുപ്പും വിവേചനവും വളര്‍ത്തുന്നുവെന്ന് ആളുകള്‍ തിരിച്ചറിയാറില്ല.’, ടോറസ് പറയുന്നു. ‘ന്യൂഡ് എന്നതിന്റെ അര്‍ഥം നോക്കിയാല്‍ അക്കാദമിക ഇടങ്ങള്‍ പോലും വെളുത്ത തൊലിയാണ് കൂടുതല്‍ പ്രധാനമെന്ന ആശയം പ്രചരിപ്പിക്കുന്നത് കാണാം. ഭാഷയുപയോഗിച്ചാണ് നാം ആശയവിനിമയം ചെയ്യുന്നത്, വാക്കുകളെ നാം ഇങ്ങനെ ഡിസൈന്‍ ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുമ്പോള്‍ അത് അപകടകരവും വേദനാജനകവുമാകുന്നു.’ 

എന്നാല്‍ ഈ തിരുത്തി എഴുത്തില്‍ എല്ലാവരും സന്തുഷ്ടരല്ല.

‘ഇനിയിപ്പോ ഓണ്‍ലൈന്‍ ആയി അണ്ടര്‍വെയര്‍ വാങ്ങാന്‍ പാടായിരിക്കും’, ഒരു വെളുത്ത സ്ത്രീ എഴുതി. ‘എന്റെ നിറം ബീജ് അല്ല.’ 

‘ഇവര്‍ ഇത് മാറ്റാന്‍ കാരണം അവര്‍ വലിയ വംശീയവാദികളായതുകൊണ്ടാണ്. അവര്‍ക്ക് എല്ലാവരുടെയും വംശത്തെപറ്റി പറയാനല്ലാതെ മറ്റൊന്നും അറിയില്ല’, മറ്റൊരാള്‍ എഴുതി. ‘ആളുകളെ സഹായിക്കാന്‍ ഒന്നും ചെയ്യാത്തതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.’ 

എന്നാല്‍ ഇത്തരം മൈക്രോ അഗ്രഷനുകളെ അവഗണിക്കുന്നതിനെക്കാള്‍ നല്ലത് അവ പരിഹരിക്കുന്നതാണെന്നും ഇത്തരം ചെറിയ മാറ്റങ്ങള്‍ വലിയ സാമൂഹികമാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ടോറസ് പറയുന്നു. 

‘സമൂഹത്തിന് ദോഷകരമാകാവുന്ന ഇത്തരം ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും’, അയാള്‍ പറഞ്ഞു. ‘വലിയ പ്രശ്‌നങ്ങളുടെ പ്രാധാന്യം അവഗണിക്കുന്ന തരം ആളുകളായി നാം മാറും. അതുകൊണ്ടാണ് ഒരു കാര്യം അപമാനകരമാണ് എന്ന് ഒരു സമൂഹം പറയുമ്പോള്‍ അത് കേള്‍ക്കേണ്ടത്. ഒരു സമൂഹമെന്ന നിലയില്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാതെ എടുത്തുചാടുന്നത് നമ്മുടെ സ്വഭാവമാണ്. പ്രധാനമല്ലെന്ന് തോന്നുന്ന ഒരു ചെറിയ യുദ്ധത്തില്‍ നിന്നാവും വലിയപ്രശ്‌നങ്ങള്‍ ഉണ്ടാവുക. തീപ്പൊരി വീഴാതെ തീയുണ്ടാകില്ല.’

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍