UPDATES

വായന/സംസ്കാരം

പുലിറ്റ്സർ പ്രൈസ് ജേതാവും അമേരിക്കന്‍ നോവലിസ്റ്റുമായ ഫിലിപ്പ് റോത്ത് അന്തരിച്ചു

നോബല്‍ പുരസ്കാരം അകന്നു നിന്നെങ്കിലും നിരവധി അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ റോത്തിനെ തേടി എത്തിയിട്ടുണ്ട്

അമേരിക്കന്‍ നോവലിസ്റ്റ് ഫിലിപ് റോത്ത് അന്തരിച്ചു. മുപ്പതോളം പുസ്തകങ്ങൾ രചിച്ച റോത്തിനു എൺപത്തി അഞ്ചു വയസ്സായിരുന്നു.
ദേശീയ പുസ്തക പുരസ്കാരം നേടിയ ‘ഗുഡ് ബൈ കൊളംബസ് ’(1959), ദ് പ്ലോട്ട് എഗന്‍സ്റ്റ് അമേരിക്ക’,ദി ഹ്യൂമൻ സ്റ്റെയിൻ, ഐ മാരീഡ് കമ്യൂണിസ്റ്റ് എന്നിവ ശ്രദ്ധേയ രചനകളാണ്.

പ്രസിദ്ധ നിരൂപകനായ ഹെരോള്‍ഡ് ബ്ലൂം റോത്തിനെ ഈ ദശകത്തിലെ മഹാന്മാരായ നാല് അമേരിക്കന്‍ സാഹിത്യകാരന്മാരില്‍ ഒരാളായാണ് വാഴ്ത്തുന്നത്. ലൈംഗികതയും തമാശയും നിറഞ്ഞ ‘പോര്‍ട്ട്നോയ്’സ് കം‌പ്ലയിന്റ്’ എന്ന നോവലോടു കൂടി വായനക്കാരുടെ ശ്രദ്ധാകേന്ദ്രമായ റോത്തിന്റെ നോവലുകളിലെ ലൈംഗികത പല തരത്തില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ജൂത ജീവിത പശ്ചാത്തലവും അദ്ദേഹത്തിന്റെ കൃതികള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

നോബല്‍ പുരസ്കാരം അകന്നു നിന്നെങ്കിലും നിരവധി അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ റോത്തിനെ തേടി എത്തിയിട്ടുണ്ട്. 2011ൽ മാൻ ബുക്കർ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.

ഹൃദയസ്തംഭനം ആണ് മരണ കാരണം എന്ന് റോത്തിന്റെ സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂ യോർക്കിലെ മൻഹാട്ടൻ നഗരത്തിൽ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അമേരിക്കയുടെ ഉൾപ്രദേശത്തു ഒറ്റയ്ക്ക് താമസിച്ചിരുന്ന ഫിലിപ്പ് റോത്ത് അഭിമുഖങ്ങളും, സംഭാഷങ്ങളും കഴിവതും ഒഴിവാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍