UPDATES

വായന/സംസ്കാരം

ആന്റണി ബൗര്‍ഡെയ്ന്‍ ഷെഫ് മാത്രമല്ല എഴുത്തുകാരന്‍, യാത്രികന്‍, അവതാരകന്‍ ആ പട്ടിക അവസാനിക്കുന്നില്ല

ഈ അവതാരകന്‍ അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. നിങ്ങള്‍ക്ക് അദ്ദേഹത്തെ പെറുവില്‍ സ്ട്രീറ്റ് ഫുഡ് കഴിക്കുന്നതായി കാണാം. ചിലപ്പോള്‍ ലിബിയയിലോ കോംഗോയിലോ കാണാന്‍ സാധിക്കും..

Avatar

അഴിമുഖം

കഴിഞ്ഞമാസം ആത്മഹത്യ ചെയ്ത സെലിബ്രറ്റി ടിവി ഷെഫ് ആന്റണി ബൗര്‍ഡെയ്ന്റെ ഓണ്‍ലൈനിലുള്ള വീഡിയോകള്‍ ഇപ്പോഴും ആരാധകര്‍ ആവേശത്തോടെയാണ് വീക്ഷിക്കുന്നത്. പലര്‍ക്കും ആന്റണി ബൗര്‍ഡെയ്ന്‍ ഒരു ഷെഫ് മാത്രമാണ്. എന്നാല്‍ അദ്ദേഹം ഒരു ഷെഫ് മാത്രമല്ല എഴുത്തുകാരന്‍, യാത്രികന്‍, ആങ്കര്‍ ആ പട്ടിക അവസാനിക്കുന്നില്ല.

ഈ അവതാരകന്‍ അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. നിങ്ങള്‍ക്ക് അദ്ദേഹത്തെ പെറുവില്‍ സ്ട്രീറ്റ് ഫുഡ് കഴിക്കുന്നതായി കാണാം. ചിലപ്പോള്‍ ഹയ്തിയില്‍ ആളുകളുടെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. ചിലപ്പോള്‍ ലിബിയയിലോ കോംഗോയിലോ കാണാന്‍ സാധിക്കും. അദ്ദേഹം ഒരു നാട്ടിലെ സംസ്‌കാരവും ഭക്ഷണവുമാണ് കേന്ദ്രീകരിച്ചിരുന്നത്.

അദ്ദേഹം 2000 പുറത്തിറക്കിയ കിച്ചണ്‍ കോണ്‍ഫിഡന്‍ഷ്യല്‍ എന്ന പുസ്തകം പാചക കലയെ പറ്റിയുള്ള വിവരണങ്ങളായിരുന്നു. ഇത് ഏറ്റവും കൂടുതല്‍ വിറ്റു പോയൊരു പുസ്തകം കൂടിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ട്രാവല്‍ ഷോകളായിരുന്നു ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരെയുണ്ടാക്കിയത്.

ഫുഡ് നെറ്റ്‌വര്‍ക്കിലെ A Cook’s Tour, ട്രാവല്‍ ചാനലിലെ Anthony Bourdain: No Reservations and The Layover എന്നിവയാണ് അദ്ദേഹം അവതാരകനായ പ്രധാന പരിപാടികള്‍. ഒടുവില്‍ സിഎന്‍എന്നിലെ Anthony Bourdain: Parts Unknown എന്ന പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് പാരീസിലെ കേസര്‍ബെര്‍ഗില്‍ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

‘ഞാന്‍ ഒരു മിഡില്‍ ഈസ്റ്റ് അനുഭവജ്ഞനോ, ആഫ്രിക്കന്‍ അനുഭവജ്ഞനോ, ഫോറിന്‍ പോളിസി ജോലിക്കാനോ അല്ല’യെന്ന് 2014-ല്‍ ഫാസ്റ്റ് കമ്പനി മാഗസിനിനോട് ബൗര്‍ഡെയ്ന്‍ പറഞ്ഞു. എന്നാല്‍ ഈ രാജ്യങ്ങളെ കുറിച്ച് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ കാണാത്തത് താന്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം സഞ്ചരിക്കുന്ന സ്ഥലത്ത് ആളുകളുമായി വളരെ ഇടപഴകാറുണ്ട്. അദ്ദേഹത്തിന്റെ പരിപാടിയെ അംഗീകരിച്ചു കൊണ്ട് ആളുകള്‍ നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ആഫ്രിക്കയിലെ ഒരു കണ്‍ട്രി ബ്ലോഗില്‍ 2013-ല്‍ വിശദീകരിച്ച ഒരു ആര്‍ട്ടിക്കിളില്‍ Parts Unknown എന്ന സീരീസിലെ ബോര്‍ഡെയ്നിന്റെ സൗത്ത് ആഫ്രിക്കയിലെ എപ്പിസോഡിനെ കുറിച്ച് പ്രശംസിച്ച് വന്നിരുന്നു. ഇവിടുത്തെ സ്ഥലങ്ങളും ആളുകളുമായി അദ്ദേഹം വളരെ അടുത്തിരുന്നുവെന്നു മാഗസിനില്‍ പറയുന്നു.

ഏറ്റവും സര്‍പ്രൈസ് നല്‍കിയ ഒരു രാജ്യം ഇറാനായിരുന്നുവെന്ന് അദ്ദേഹം നാഷണല്‍ ജിയോഗ്രാഫിയോട് പറഞ്ഞു. ‘നിങ്ങള്‍ പരിചയപ്പെടുത്ത ആളുകളും, അവരുടെ പ്രാകൃതവും, തെരുവുകളും ഇറാനിലെ വിദേശ നയത്തെക്കാളും വ്യത്യസ്തമായിരുന്നു. ഒരു ജിയോപൊളിറ്റിക്കല്‍ ലെവലില്‍ വേണം ഇറാനെ കൈകാര്യം ചെയ്യാന്‍’ – ബോര്‍ഡെയ്ന്‍ വ്യക്തമാക്കി.

പ്രേക്ഷകരെ കാണാത്ത സ്ഥലങ്ങളിലേക്ക് കൊണ്ട് പോവുക മാത്രമല്ല, അദ്ദേഹം അവിടുത്തെ പ്രാദേശിക പ്രേക്ഷകരെ അദ്ദേഹം കൂടെ കൊണ്ടുപോകുമായിരുന്നു. എന്‍ജിയോ വര്‍ക്കറും ഇറാനിയന്‍-അമേരിക്കന്‍ എഴുത്തുകാരനുമായ റെസ ഹ അക്ബാരി ബോര്‍ഡെയ്ന്റെ ഒരു ആരാധകനായിരുന്നു. ‘ഈ ലോകത്തെ സങ്കീര്‍ണ്ണമായ സ്ഥലങ്ങളില്‍ വെളിച്ചം വീശിയതിനും ഈ സ്ഥലങ്ങളെ പറ്റി കൂടുതല്‍ പഠിക്കാനുമായി നിങ്ങളുടെ ജീവിതം മാറ്റി വെച്ചതിന് നന്ദി’ – റെസ ഹ അക്ബാരി ട്വീറ്റ് ചെയ്തു.

അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുമായി ഭക്ഷണം കഴിക്കുന്ന ബോര്‍ഡെയ്ന്റെ വിയറ്റ്നാമിലെ എപ്പിസോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ന്യൂയോര്‍ക്കര്‍ അദ്ദേഹത്തെ ‘ട്രാവലിംഗ് സ്റ്റേറ്റ്സ്മാന്‍’ എന്ന് വിശേഷിപ്പിച്ചു. ഒരു ദിവസം ബോര്‍ഡെയ്ന്‍ ടിഎംഇസഡിനോട് പറഞ്ഞു അദ്ദേഹം ഒരിക്കലും പരിപാടി അവതരിപ്പിക്കാന്‍ ഉത്തര കൊറിയയില്‍ പോകില്ലെന്ന്. ഉത്തര കൊറിയയിലെ ആളുകള്‍ പട്ടിണി കിടക്കുന്നവരായിരുന്നു. കാരണം അവിടുത്തെ നേതാവായ കിം ജോങ് ഉം എല്ലാം ഒറ്റയ്ക്ക് കഴിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ A Cook’s Tour എന്ന പുസ്‌കത്തില്‍ യുസ് സ്റ്റേറ്റ്സ്മാന്‍ ഹെന്റി കിസ്സിങറിനോടുള്ള വിദ്വേഷം തുറന്നു കാട്ടുന്നുണ്ട്. നിങ്ങള്‍ കംബോഡിയയില്‍ പോകുമ്പോള്‍ ഹെന്റി കിസ്സിങറിനെ കൈകൊണ്ട് തല്ലിക്കൊല്ലാന്‍ തോന്നുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ബോര്‍ഡെയ്ന്‍ ഓരോ സ്ഥലത്തെ സംസ്‌കാരത്തെയും ഭക്ഷണത്തെയും ബഹുമാനിക്കുമായിരുന്നു. ഫിലിപ്പിന്‍സിലെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ബോര്‍ഡെയ്നെ പറ്റി പ്രശംസിച്ചു. കാരണം ഫിലിപ്പെന്‍സിലെ ഭക്ഷണത്തിന് പാശ്ചാത്യരാജ്യങ്ങളിലെ പ്രേക്ഷകരെ ലഭിച്ചതിന്. ഫിലിപ്പിനോ ഷെഫ് ജോയല്‍ ബിനാമിറ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ബോര്‍ഡെയ്ന് നന്ദി അറിയിച്ചു. എന്നാല്‍ മറ്റ് ചിലര്‍ അദ്ദേഹത്തിന്റെ Parts Unknown-എന്ന എപ്പിസോഡിനെ കുറിച്ച് പ്രശംസിച്ച് എഴുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍