UPDATES

വായന/സംസ്കാരം

ബാഷ, ഗുണ, നായകന്‍ എന്നീ സിനിമകളുടെ എഴുത്തുകാരനും നോവലിസ്റ്റുമായ ബാലകുമാരന്‍ അന്തരിച്ചു

പ്രശസ്തമായ മെര്‍ക്കുറിപ്പൂക്കള്‍, ഇരുമ്പ് കുത്തിരങ്ങള്‍ തുടങ്ങി 150 ഓളം നോവലുകളും നൂറോളം ചെറുകഥകളും, കവിതകളും രചിച്ചിട്ടുണ്ട്

പ്രമുഖ തമിഴ് നോവലിസ്റ്റ് ബാലകുമാരന്‍ (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രശസ്തമായ മെര്‍ക്കുറിപ്പൂക്കള്‍, ഇരുമ്പ് കുത്തിരങ്ങള്‍ തുടങ്ങി 150 ഓളം നോവലുകളും നൂറോളം ചെറുകഥകളും, കവിതകളും രചിച്ചിട്ടുള്ള ബാലകുമാരന്‍ സിനിമാ രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. രജനികാന്തിന്റെ ബാഷ, കമല്‍ഹാസനെ സുപ്പര്‍ സ്റ്റാര്‍ പദവിയിലേക്കെത്തിച്ച ഗുണ, നായകന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചതും ബാലകുമാരനാണ്.

തമിഴ് സാഹിത്യ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ബാലകുമാരനെ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരമടക്കം നിരവധി അവാഡുകളും ലഭിച്ചിട്ടുണ്ട്. ബാലകുമാരന്റെ മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങി സമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു. തീര്‍ത്തും കുലീനനായ എഴുത്തുകാരനായിരുന്ന ബാലകുമാരന്റെ മരണം തമിഴ് സാഹിത്യ ലോകത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍