UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

The BookMark

അഭിലാഷ് മേലേതില്‍

വായന/സംസ്കാരം

ചെറിയ മുഹൂര്‍ത്തങ്ങളുടെ ലളിത സമവാക്യങ്ങള്‍; A Distant Father വായിക്കുമ്പോള്‍

ചിലിയൻ എഴുത്തുകാരനായ Antonio Skármeta-യുടെ 2010-ൽ പുറത്തുവന്ന നോവലാണ് ‘A Distant Father’.

ചിലിയൻ എഴുത്തുകാരനായ Antonio Skármeta-യുടെ 2010-ൽ പുറത്തുവന്ന നോവലാണ് ‘A Distant Father’. ‘Postman’ നോവലിലൂടെയാണ് അദ്ദേഹത്തെ ആളുകൾ അറിയുക, ഒളിവിൽ കഴിയുന്ന നെരൂദയ്ക്ക് എഴുത്തുകളെത്തിക്കുന്ന പോസ്റ്റുമാനാണ് അതിലെ പ്രധാന കഥാപാത്രം. അത് സിനിമയും ആയിട്ടുണ്ട്. വളരെ ലളിതമായ ശൈലിയുള്ളയാളാണ് Skármeta. എന്നാൽ ത്രിമാന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ അത് എഴുത്തുകാരന് തടസ്സമാകുന്നില്ല.

“My life is made up of rustic elements, rural things: the dying wail of the local train, winter apples, the moisture on lemons touched by early morning frost, the patient spider in a shadowy corner of my room, the breeze that moves my curtains.” എന്ന നായകന്റെ (Jacques) ആത്മഗതത്തിലാണ് കഥ തുടങ്ങുന്നത്. തന്റെ ഏകാന്തവിരസമായ ഗ്രാമീണ ജീവിതത്തെ വിശദീകരിക്കുകയാണ് Jacques. സ്‌കൂൾ അധ്യാപകനായ നായകൻ സാഹിത്യവും ചരിത്രവുമാണ് പഠിപ്പിക്കുന്നത്. പ്രായം 21. അതായത് ഹൈസ്‌കൂളിൽ താൻ പഠിപ്പിക്കുന്ന കുട്ടികളെക്കാൾ അധികം പ്രായക്കൂടുതലൊന്നും അയാൾക്കില്ല. പതിനഞ്ചു വയസ്സാകാൻ പോകുന്ന ഒരു പയ്യൻ വന്ന് അംഗോൾ എന്ന സ്ഥലത്തെ വേശ്യാലയത്തിൽ കൊണ്ടുപോകാമോ എന്ന് ചോദിക്കുമ്പോൾ Jacques-ന്റെ കോംപ്ലക്സ് ഉണരുന്നു – പയ്യൻ പറയുന്നത് എനിക്ക് പതിനഞ്ചായി, ഇനിയും ഒരു പുരുഷനാകാത്തതിന് തന്നെ എല്ലാവരും കളിയാക്കും എന്നാണ്. സത്യത്തിൽ അവന്റെ അധ്യാപകൻ തന്നെ അതുവരെ സ്ത്രീകളോടൊത്തു ശയിച്ചിട്ടില്ല. ശിഷ്യന്റെ രണ്ടു സഹോദരിമാരിൽ Jacques-നു കണ്ണുണ്ട്. വരണ്ടത് എന്നയാൾ കരുതുന്ന അന്നാട്ടിലെ ഏക കാഴ്ചാസുഖമാണ് അവരുടെ തെരുവിലൂടെയുള്ള നടത്തം നോക്കിനിൽക്കുന്നത്. എന്നാൽ അവരുടെ വസ്ത്രങ്ങളുടെ നീളം കുറഞ്ഞുകുറഞ്ഞു വരുന്നതിൽ അയാൾക്ക്‌ പരാതിയുമുണ്ട്. ചെറുക്കനെ സഹായിച്ചാൽ ഇളയവളുമായി ചങ്ങാത്തം കൂടാമെന്ന് Jacques വിചാരിക്കുന്നു, സഹായിക്കാമെന്ന് അയാൾ ചോദിക്കാതെ തന്നെ ചെറുക്കൻ ഇങ്ങോട്ടു വന്നു പറയുന്നു. തന്റെ ബർത്ഡേ പാർട്ടിക്ക് Jacques-നെ ക്ഷണിക്കുകയും ചെയ്യുന്നു.

എന്നാൽ Jacques-നെ അലട്ടുന്ന പ്രധാന വിഷയം അച്ഛന്റെ തിരോധാനമാണ്. ടീച്ചേഴ്സ് ഡിപ്ലോമ എടുത്ത് അയാൾ വന്നിറങ്ങിയ തീവണ്ടിയിൽ തന്നെയാണ് അച്ഛൻ അമ്മയെയും അവനെയും ഉപേക്ഷിച്ചു ഫ്രാൻസിലേക്ക് പോയത്. മകൻ ഫ്രഞ്ച് പുസ്തകങ്ങൾ (Raymond Queneau) വിവർത്തനം ചെയ്തു വാരികകളിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. അച്ഛനുമായി ഇപ്പോഴും ബന്ധമുള്ള (ഉണ്ടെന്ന് അമ്മയും മകനും കരുതുന്നു) ഒരു മില്ലുകാരനുമായാണ് Jacques-നും സൗഹൃദം. “Ever since Dad went away, I want to die.” – എന്നാണ് നായകന്റെ സ്ഥിരം പല്ലവി. മില്ലുകാരനോടൊരുമിച്ചു Jacques കുടിക്കുന്നു(Although I’m almost always sad, wine makes me sad in a different way. It’s as if a very deep solitude were entering my veins.). ആ പെൺകുട്ടികളെപ്പറ്റി സംസാരിക്കുന്നു. മില്ലുകാരൻ അയാളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്, പക്ഷെ മൂത്തവൾ കുറേക്കാലം നാട്ടിൽനിന്നും അപ്രത്യക്ഷയായിരുന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നു. സംസാരത്തിന്റെ അവസാനം മില്ലുകാരൻ പണം കൊടുത്തോളാം, Jacques അത് പെട്ടെന്ന് തിരിച്ചുകൊടുക്കണം എന്ന വ്യവസ്ഥയിൽ അംഗോളിലെ വേശ്യാലയത്തിലേക്ക് അയാളെക്കൊണ്ടുപോകാൻ മില്ലുകാരൻ സമ്മതിക്കുന്നു. സ്റ്റേഷനിൽവച്ച് ആങ്ങളച്ചെറുക്കൻ ഗുരുവിന്റെ പിന്നാലെക്കൂടുന്നു. അംഗോളിലേക്കു തന്നെയും കൂട്ടണമെന്ന് അപേക്ഷിക്കുന്നു. അവനു പിറന്നാൾ സമ്മാനം വാങ്ങാനാണ് താൻ പോകുന്നതെന്ന് Jacques പറയുന്നു. ചെറുക്കൻ അടവുമാറ്റി പെങ്ങൾ ഒരെഴുത്തു എഴുതിവെച്ചിട്ടുണ്ട്, തന്നെ കൊണ്ടുപോവുകയാണെങ്കിൽ മാത്രമേ അത് കാണിക്കൂ എന്ന് വാശിപിടിക്കുന്നു. ട്രെയിൻ പുറപ്പെടുമ്പോൾ ചെറുക്കൻ വിളിച്ചുകൂവുകയാണ് – “Do one for me, Jacques!”.

ആനന്ദ നിരാസങ്ങള്‍; കാമാഖ്യ വായിക്കുമ്പോള്‍

അംഗോളിൽ രണ്ടു കാര്യങ്ങൾ നടക്കുന്നു. ഒന്ന് ഫ്രാൻസിലേക്ക് പോയി എന്ന് കരുതിയ അച്ഛനെ അയാൾ അംഗോളിൽ ഒരു കൈക്കുഞ്ഞുമായി കാണുന്നു. അച്ഛൻ വികാരാധീനനാകുന്നുണ്ട്. അയാൾ അംഗോളിലെ സിനിമാക്കൊട്ടകയിലാണ് ജോലിചെയ്യുന്നത്. അച്ഛൻ ആ കുഞ്ഞിനേയും വഞ്ചിക്കുമെന്ന് മകൻ സംസാരത്തിനിടയിൽ പറയുന്നു. അച്ഛൻ പറയുന്നു – It wasn’t betrayal, പിന്നെ? മകൻ ചോദിക്കുന്നു. അച്ഛൻ പറയുന്നു – “Bewilderment.” “At your age?” “At my age. I’m not giving you an explanation. I never thought I’d run into you again one day, or into anybody else I’d have to give an explanation to.”

മകന് കൂട്ടുകാരിയുമായി വന്ന് സിനിമ കാണാൻ രണ്ട് ഫ്രീ ടിക്കറ്റുകൾ അയാൾ കൊടുക്കുന്നു. മകൻ വേശ്യാലയത്തിലെത്തുന്നു. അയാൾക്ക് കിട്ടുന്ന പെൺകുട്ടി ചരിത്രത്തിൽ തല്പരയാണ് എന്ന് കണ്ട് അവർ ചോദ്യോത്തരങ്ങളിൽ മുഴുകുന്നു. Jacques സംസാരിക്കുന്നത് കണ്ട് അയാൾക്ക് ഫ്രഞ്ച് അറിയുമോ എന്നവൾ ചോദിക്കുന്നു. അച്ഛൻ പാരീസിൽ നിന്നാണെന്നു അയാൾ. നിങ്ങൾ അച്ഛനെ കാണാറുണ്ടോ? അവൾ ചോദിക്കുന്നു. ഇല്ല, അയാളിപ്പോൾ ഫ്രാൻസിലാണ് എന്നയാളുടെ മറുപടി. അവളയാളോട് ഒരു കവിത ചൊല്ലാൻ പറയുന്നു. അയാൾ ചൊല്ലുന്നത് René Guy Cadou എഴുതിയ ഒരു കവിതയാണ് – ‘Ah, my poor father, have you ever guessed how much love you planted in me and how I love, through you, all the things of the earth?’. അത് താൻ തന്നെ എഴുതിയിരുന്നെങ്കിൽ എന്നയാൾ വിചാരിച്ചിട്ടുണ്ടോ എന്ന് പെൺകുട്ടി ചോദിക്കുന്നു, ഇല്ലെന്ന് അയാൾ, താൻ ഒരു സ്‌കൂൾ ടീച്ചർ മാത്രമാണ്. വന്ന കാര്യത്തിൽ പക്ഷെ Jacques-നു വിജയമില്ല. അയാളുടെ ആദ്യരതി, നിമിഷങ്ങൾ മാത്രമാണ് നീളുന്നത്. പോരുന്ന വഴിക്ക് ആ പെൺകുട്ടി തന്റെ പേരയാളോട് പറയുന്നു, ഇനി വരികയാണെങ്കിൽ തന്നെത്തന്നെ അന്വേഷിക്കണം എന്നും പറയുന്നു.

വിപ്ളവത്തിന്റെ ബാക്കി; കരുണാകരന്റെ ‘യുവാവായിരുന്ന ഒന്‍പതു വര്‍ഷം’ വായിക്കുമ്പോള്‍

വിദ്യാർത്ഥിയുടെ പാർട്ടിയിൽ വച്ച് അയാൾക്ക്‌ വീണ്ടും രണ്ടു കാര്യങ്ങൾ സംഭവിക്കുന്നു. മൂത്തവൾ അയാളോട് അച്ഛന്റെ പുതിയ ബന്ധത്തിലെ മകന്റെ പേര് പറയുന്നു, ചെറിയ ഒരഭിമാനമുണ്ട് അവളുടെ മുഖത്ത്. മില്ലുകാരൻ അവരുടെ അംഗോൾ യാത്രയുടെ രഹസ്യം അവളോട് പറഞ്ഞിരുന്നുവത്രെ. Jacques-ന്റെ അച്ഛനിൽ അവൾക്കുണ്ടായ കുട്ടിയെയാണ് അംഗോളിൽ കണ്ടത് – അവന്റെ പേര് Emilio. അയാളുടെ അച്ഛനുമായി തനിക്കുണ്ടായ ഗതി തന്നെയായിരിക്കും തന്റെ അനിയത്തിയ്ക്ക് Jacques-നോടൊത്തും ഉണ്ടാവുക എന്നവൾ ഭയക്കുന്നു. “Don’t think I don’t have feelings. Sometimes I think sad thoughts about Emilio.” – അവൾ തുടരുന്നു. “And who knows, maybe sometimes my father thinks sad thoughts about me,” I say, swallowing at last. എന്ന് നായകന്റെ മറുപടി.

അതിനുശേഷം രണ്ടാമത്തെ പെൺകുട്ടിക്ക് അവരുടെ ടോയ്‌ലെറ്റിൽ വച്ച് അയാളോടും അയാൾക്ക്‌ തിരിച്ചും തങ്ങളുടെ പ്രേമം വെളിപ്പെടുത്താനുള്ള അവസരം കിട്ടുന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ കണ്ണാടിയിൽ നോക്കി Jacques ഫ്രഞ്ചിൽ J’ai vieilli (I got old എന്ന് പരിഭാഷ , Zazie dans le métro എന്ന ഫ്രഞ്ച് നോവലിലെ നായിക പാരീസിൽ തനിക്കെന്തു സംഭവിച്ചു എന്ന് വിശദീകരിക്കുന്നതാണ്‌ ഈ വാചകം) എന്ന് പറയുന്നു. തന്റെ ബാല്യത്തിലെ ഫ്രഞ്ച് തനിക്കു തിരിച്ചു കിട്ടിയതായി അയാൾക്ക്‌ തോന്നുന്നു. അയാൾ കുറച്ചു തീരുമാനങ്ങളെടുക്കുന്നു.

ഭൂപടങ്ങളിലില്ലാത്ത പ്രവാസങ്ങള്‍; ദീപക് ഉണ്ണികൃഷ്ണന്റെ ‘Temporary People’ വായിക്കുമ്പോള്‍

അസാധാരണമായ കമിങ് ഓഫ് ഏജ് രംഗമാണ് മേല്പറഞ്ഞത്. നൂറ്റിപ്പതിമൂന്നു പേജുമാത്രമുള്ള, ചെറിയ അധ്യായങ്ങളുള്ള നോവലാണ് A Distant Father. അതിൽ ചെറിയ വാചകങ്ങളിൽ, ചെറിയ മുഹൂർത്തങ്ങളിൽ കഥ പറയുകയാണ് Skármeta. മഹത്തായ നോവലൊന്നുമല്ല ഇത്, എന്നാൽ നല്ല ഒഴുക്കോടെ, പെട്ടെന്ന് വായിക്കാൻ പറ്റിയ ഒന്നാണ്. എഴുത്തുകാരന്റെ ലോകത്തേക്കുള്ള ഒരു കിളിവാതിൽ പോലെ ഇതിനെക്കാണാൻ കഴിയും. കഥാപാത്രങ്ങളുടെ വിധിയിൽ വായനക്കാരനെ സങ്കടപ്പെടുത്തുക, മെലോഡ്രാമയിൽ അഭിരമിക്കുക എന്നതൊന്നുമല്ല ഇവിടെ എഴുത്തുകാരന്റെ ലക്‌ഷ്യം, വളരെ ലളിതമായ സമവാക്യങ്ങളാണ് അയാൾ പൂരിപ്പിക്കുന്നത്. അതിന്റെ ഭംഗി ഈ നോവലിനുണ്ട്. ഒരു സായാഹ്നം സന്തോഷകരമാക്കാൻ ഉതകുന്ന വായന.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍