UPDATES

വായന/സംസ്കാരം

ഡാവിഞ്ചി കോഡിന്റെ സൃഷ്ടാവ് ഡാന്‍ ബ്രൗണിന്റെ പുതിയ നോവല്‍ ‘ഒര്‍ജിന്‍’ ഒക്ടോബറില്‍ പ്രകാശനം ചെയ്യും

ബില്‍ബാവോയിലെ ഒരു മ്യൂസിയത്തില്‍ ലാംഗ്ഡണ്‍ എത്തുമ്പോള്‍ ചില പ്രധാന കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നിടത്ത് നിന്നാണ് കഥയാരംഭിക്കുന്നത്‌

ഗുജ്ജന്‍ഹെയ്മിന്റെ പട്ടണമായ ബില്‍ബാവോ ഉള്‍പ്പെടെ നിരവധി സ്പാനിഷ് നഗരങ്ങളിലായാണ് തന്റെ പുതിയ നോവല്‍ വികസിക്കുന്നതെന്ന് ഡാവിഞ്ചി കോഡിന്റെ സൃഷ്ടാവ് ഡാന്‍ ബ്രൗണ്‍ വെളിപ്പെടുത്തി. പുതിയ റോബര്‍ ലാഗ്ഡല്‍ ത്രില്ലറിന്റെ പേര് ‘ഒര്‍ജിന്‍’ എന്നാണെന്ന കഴിഞ്ഞ വര്‍ഷം തന്നെ വെളിപ്പെടുത്തപ്പെട്ടിരുന്നെങ്കിലും കഥാതന്തുവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ നീതിശാസ്ത്രങ്ങള്‍, ശാസ്ത്രം, മതം, ചരിത്രം, വാസ്തുവിദ്യ എന്നിവയെല്ലാം കൂട്ടിക്കെട്ടുന്ന ഡാന്‍ ബ്രൗണിന്റെ ശൈലി വായനക്കാര്‍ക്ക് സുപരിചിതമാണ്. ഒക്ടോബര്‍ മൂന്നിന് ബുക്ക് പ്രകാശനം ചെയ്യും.

എന്നാല്‍ അദ്ദേഹത്തിന്റെ മുദ്രിത ശൈലിക്ക് ചില പുതിയ ട്വിസ്റ്റുകള്‍ ഉണ്ടാവും എന്നാണ് ബ്രൗണിന്റെ പ്രസാധകരായ ഡബിള്‍ഡേ പറയുന്നത്: ‘കല ആധുനികവും ശാസ്ത്രം ഇന്ന് ലഭ്യമായ പുതിയ കട്ടിംഗ്-എഡ്ജ് സാങ്കേതികവിദ്യയെ ചൂഷണം ചെയ്യുകയും ചെയ്യുന്നു.’ കഥയിലേക്ക് സംഭവവികാസങ്ങള്‍ പുരോഗമിക്കുന്നത് മഡ്രിഡ്, ബാഴ്‌സലോണ, സെവില്ല, ബില്‍ബാവോ എന്നിവിടങ്ങളിലായതിനാല്‍ ഹാര്‍വാര്‍ഡ് സിംബോളജിസ്റ്റായ റോബര്‍ട്ട് ലാംഗ്ഡണ്‍ ഇത്തവണ സ്‌പെയിനിലേക്കാണ് പോകുന്നത്.

ബില്‍ബാവോയിലെ ഒരു മ്യൂസിയത്തില്‍ ലാംഗ്ഡണ്‍ എത്തുമ്പോള്‍ ചില പ്രധാന കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നിടത്ത് നിന്നാണ് കഥയാരംഭിക്കുന്നതെന്ന് ബ്രൗണിന്റെ ഔദ്ധ്യോഗിക വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. മനുഷ്യവര്‍ഗ്ഗത്തിന്റെ രണ്ട് അടിസ്ഥാന ചോദ്യങ്ങളായ ‘എവിടെ നിന്നാണ് നമ്മള്‍ വരുന്നത്? ‘എങ്ങോട്ടാണ് നമ്മള്‍ പോകുന്നത്?’ എന്നതിനെ അടിസ്ഥാനമാക്കിയാണ് പുതിയ നോവല്‍ എന്ന് പുസ്തകത്തിന്റെ ട്രെയിലര്‍ പറയുന്നു.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ധാരാളം സമയം സ്‌പെയ്‌നില്‍ ചിലവഴിക്കുന്നുണ്ട്. ‘ഒറിജിന്‍’ പുസ്തകത്തിന്റെ ട്രെയ്‌ലര്‍ അതിന്റെ കാരണം വെളിപ്പെടുത്തുന്നു,’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് പുസ്തകത്തിന്റെ സ്ഥലത്തെ കുറിച്ചുള്ള പരാമര്‍ശം ബ്രൗണ്‍ നടത്തുന്നു.’ ദ ഡാവിഞ്ചി കോഡ്, ഇന്‍ഫെര്‍ണോ, ദ ലോസ്റ്റ് സിംബല്‍, ഏഞ്ചല്‍സ് ആന്റ് ഡെമണ്‍സ്, ഡിസെപ്ഷന്‍ പോയിന്റ്, ഡിജിറ്റില്‍ ഫോട്രസ് എന്നിവ അന്താരാഷ്ട്ര തലത്തില്‍ മികച്ച രീതിയില്‍ വിറ്റഴിഞ്ഞ ബ്രൗണിന്റെ പുസ്തകങ്ങളില്‍ പെടുന്നു.

ആദ്യത്തെ നാല് പുസ്തകങ്ങളിലും അദ്ദേഹത്തിന്റെ ആവര്‍ത്തിക്കുന്ന കഥാപാത്രമായ റോബര്‍ട്ട് ബ്രൗണ്‍ പ്രത്യക്ഷപ്പെടുന്നു. ഏറ്റവും അവസാനം പുറത്തിറങ്ങിയ ഇന്‍ഫേര്‍ണോ (2016) ഉള്‍പ്പെടെയുള്ള സിനിമകളുടെ പരമ്പരയില്‍ ടോം ഹാങ്‌സാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ലാംഗ്ഡണ്‍ കഥാപാത്രങ്ങളായ പുസ്തകങ്ങളും സിനിമകളും വിജയമായിരുന്നു; ലോകമെമ്പാടുമായി ബ്രൗണ്‍ നോവലുകളുടെ 200 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍