UPDATES

വായന/സംസ്കാരം

മുസ്ലീം സ്ത്രീകള്‍ക്ക് എങ്ങനെ ‘ഹലാലായി’ ലൈംഗികബന്ധം ആസ്വദിക്കാം എന്നുപദേശിക്കുന്ന പുതിയ പുസ്തകം

65 പേജുകളുള്ള ‘മുസ്ലീമാ സെക്‌സ് മാന്വേല്‍: ഹലാല്‍ ഗൈഡ് ടു മൈന്‍ഡ് ബ്ലോയിംഗ് സെക്‌സ്’ എന്ന പുസ്തകമാണ് വിമര്‍ശനവും അഭിനന്ദനങ്ങളും ഒരുപോലെ ഏറ്റുവാങ്ങുന്നത്

സംതൃപ്തമായ ലൈംഗീക ജീവിതം ആഗ്രഹിക്കുന്ന മുസ്ലീം വനിതകള്‍ക്ക് എങ്ങനെ ‘ഹലാലായി’ ലൈംഗീക ബന്ധം ആസ്വദിക്കാം എന്ന് ഉപദേശിക്കുന്ന പുതിയ പുസ്തകം ശ്രദ്ധേയമാവുന്നു. 65 പേജുകളുള്ള ‘The Muslimah Sex Manual: A Halal Guide to Mind Blowing Sex‘ എന്ന പുസ്തകമാണ് ഇപ്പോള്‍ വിമര്‍ശനവും അഭിനന്ദനങ്ങളും ഒരുപോലെ ഏറ്റുവാങ്ങുന്നത്. എങ്ങനെ ചുംബിക്കണം, ലൈംഗീക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്ന വിധം, ലൈംഗീകപൂര്‍വ ലീലകളുടെ പ്രധാന്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ തുടങ്ങി ശീഘ്രസുരതം മുതല്‍ ഫോണ്‍ സെക്‌സിനെ കുറിച്ചുവരെ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

നിങ്ങളുടെ ലൈംഗീക ജീവിതം വഴിതിരിച്ചുവിടാനുള്ള മികച്ച മാര്‍ഗ്ഗമാണ് പുസ്തകം എന്ന് ഉം മുലാദത്ത് എന്ന തൂലികാനാമത്തില്‍ പുസ്തകം എഴുതിയ രചയിതാവ് പറഞ്ഞു. കടുത്ത മുസ്ലീം വിശ്വാസികള്‍ക്ക് കിടക്കയില്‍ തുറന്നുപെരുമാറാന്‍ സാധിക്കില്ല എന്ന പൊതുവിശ്വാസം തകര്‍ക്കാനാണ് പുസ്തകം ശ്രമിക്കുന്നത്. മുസ്ലീം സ്ത്രീകള്‍ക്ക് ലൈംഗീക ജീവിതം പൂര്‍ണമായും ആസ്വദിക്കുന്നതിന് സഹായിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. പള്ളിയില്‍ പോവുകയും ഹിജാബ് ധരിക്കുകയും ചെയ്യുന്ന സഹോദരിമാര്‍ ലൈംഗീക ജീവിതത്തില്‍ തല്‍പരരല്ല എന്ന പൊതുബോധമാണ് പല മുസ്ലീം യുവാക്കള്‍ക്കുമുള്ളതെന്ന് മുലാദത്ത് പറയുന്നു.

പുതുതായി വിവാഹം കഴിച്ച ഒരു സുഹൃത്താണത്രെ അദ്ദേഹത്തിന് പുസ്തകം എഴുതാന്‍ പ്രേരണയായത്. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യയ്ക്കറിയാമെങ്കിലും അവര്‍ക്ക് ലൈംഗീകത എന്താണ് അറിയില്ല എന്നായിരുന്നുവത്രെ സുഹൃത്തിന്റെ പരാതി. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ലെന്നതോ പോകട്ടെ സ്വന്തം ഇഷ്ടാനിഷ്ടിങ്ങളെ കുറിച്ചുപോലും അവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. താന്‍ വിവാഹജീവിതത്തിലൂടെ അറിഞ്ഞതെല്ലാം തന്റെ പുസ്തകത്തില്‍ മുലാദത്ത് പകര്‍ത്തിയിട്ടുണ്ട്. ഇതെല്ലാം അവരുടെ സുഹൃത്തിന്റെ ഭാര്യയെ അവര്‍ പഠിപ്പിച്ചു. മുസ്ലീം സ്ത്രീകള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം നല്‍കാന്‍ ആരും തയ്യാറാവുന്നില്ല എന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കേണ്ടുതണ്ടെന്നും അവര്‍ പറയുന്നു.

നൂറ് വ്യത്യസ്ത ലൈംഗീകനിലകളെ കുറിച്ച് പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ഗുദരതി, ആര്‍ത്തവ സമയത്തെ ബന്ധപ്പെടല്‍, വിവാഹേതര ലൈംഗീക ബന്ധങ്ങള്‍ എന്നിവ ഹലാല്‍ സെക്‌സില്‍ നിഷിധമാണെന്ന് മുലാദത്ത് പറയുന്നു. പോണ്‍ നിഷിദ്ധമാണ്. അതൊരു വലിയ നുണയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. മുസ്ലീം വിശ്വാസമുള്ള ഒരു കുടുംബത്തിലാണ് മുലാദത്ത് ജനിച്ചതും വളര്‍ന്നതും. എന്നാല്‍ ലൈംഗീക ബന്ധം ചീത്തയാണെന്ന് അവരെ ആരും പഠിപ്പിച്ചില്ല. അതില്‍ നാണിക്കേണ്ട കാര്യമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇസ്ലാം സെക്‌സിനെ വിമര്‍ശിക്കുകയോ അതിനെ ചീത്തയായി കാണുകയോ സ്ത്രീകളുടെ ഉള്ളില്‍ കുറ്റബോധം നിറയ്ക്കുകയോ ചെയ്യുന്നില്ല എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിവാഹേതര ബന്ധങ്ങളില്‍ ഒരാള്‍ക്ക് കുറ്റബോധം തോന്നാം എന്നും അവര്‍ പറയുന്നു.

തന്റെ ഭര്‍ത്താവുമായി നല്ല ആശയവിനിമയമാണ് തനിക്കുള്ളതെന്നും കിടപ്പറയില്‍ പല പരീക്ഷണങ്ങള്‍ക്കും തങ്ങള്‍ മുതിരാറുണ്ടെന്നും അവര്‍ പറയുന്നു. മുഖ്യധാര ഗൈഡുകള്‍ക്ക് അപ്പുറം പുതിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇത് അവരെ സഹായിച്ചു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിച്ചതോടെ ധാരാളം വിമര്‍ശനങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പുസ്തകം ലൈംഗീക അഴിഞ്ഞാട്ടത്തിന് പ്രേരകമാവുന്നു എന്നാണ് പ്രധാന ആരോപണം. ജീവിതാവസാനം വരെ പുസ്തകത്തിന്റെ അവകാശം തനിക്ക് വേണമെന്നില്ലെന്നും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലൂം താനാണ് പുസ്തകം എഴുതിയത് എന്നറിയാത്തതിനാലാണ് തന്റെ യഥാര്‍ത്ഥ പേര് വെക്കാത്തതെന്നും അവര്‍ പറഞ്ഞു.

ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പുസ്തകത്തിന് പൊതുവില്‍ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. സ്ത്രീകള്‍ സെക്‌സിനെ കുറിച്ച് തുറന്ന് സംസാരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ മുസ്ലീം വുമണ്‍സ് നെറ്റുവര്‍ക്ക് (യുകെ) അദ്ധ്യക്ഷ ഷയിസ്ത ഗോഹിര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ലൈംഗീക സംതൃപ്തി ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പല പണ്ഡിതന്മാരും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തന്റ പുസ്തകം പ്രചരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്ന് പറഞ്ഞ് ഒരു പ്രമുഖ മുസ്ലീം പണ്ഡിതന്റെ കത്ത് ലഭിച്ചതായി മുലാദത്ത് ഹഫിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. പുസ്തകം മുസ്ലീം സ്ത്രീകളെ മാത്രം കേന്ദ്രീകരിക്കുകയും മുസ്ലീം പുരുഷന്മാരെ പരാമര്‍ശിക്കാതിരിക്കുകയും ചെയ്തതില്‍ മാത്രമാണ് അദ്ദേഹത്തിന് അതൃപ്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മുസ്ലിം മാന്വല്‍ എഴുതാനുള്ള പണിപ്പുരയിലാണ് താനെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍