UPDATES

ഓഫ് ബീറ്റ്

ആനന്ദരതിയില്ല, നൈമിഷിക വികാരശമനമാണ് മിക്കവര്‍ക്കും: സീമ ആനന്ദ്/അഭിമുഖം

കാമസൂത്രത്തിൻ്റെ അംഗീകരിക്കപ്പെട്ട ആധികാരിക വ്യാഖ്യാതാക്കളിൽ ഒരാളാണ് സീമ ആനന്ദ്

കാമസൂത്രത്തിൻ്റെ അംഗീകരിക്കപ്പെട്ട ആധികാരിക വ്യാഖ്യാതാക്കളിൽ ഒരാളാണ് സീമ ആനന്ദ്. അവരുടെ “The Arts of Seduction” എന്ന പുസ്തകം ആനന്ദരതിക്കുള്ള 21-ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച മാർഗ്ഗരേഖയായി കരുതുന്നു. ഐതിഹ്യവിജ്ഞാനീയത്തിലും മനോ ആഖ്യാന ചികിത്സയിലും വിദഗ്ദ്ധയായ, ലണ്ടൻ ആസ്ഥാനമാക്കിയ സീമ ആനന്ദ് പറയുന്നത്, “മിക്കപ്പോഴും ആളുകൾക്ക് ‘ആനന്ദാനുഭൂതിയുടെ രതി ഇല്ലെന്നും അത് വെറും ‘നൈമിഷിക വികാരശമനമായി’ മാറുന്നു” എന്നുമാണ്.

“മിക്കപ്പോഴും രതി എന്നാൽ ചുരുങ്ങിയ സമയത്തെ, ക്ഷീണിപ്പിക്കുന്ന, അസംതൃപ്തമായ, ‘ചെയ്യാൻവേണ്ടി ചെയ്യുന്ന’ ഒന്നായി മാറുന്നു. പൗരാണിക ഭാരതീയർക്ക് അതൊരു കാവ്യാത്മക അനുഭൂതിയായിരുന്നു. വശീകരണത്തിന്റെ സൂക്ഷ്മതകളിലും അന്വേഷണത്തിന്റെ ആർദ്രതയിലും കേന്ദ്രമാക്കിയ ഒന്ന്. എന്നാൽ ‘നമ്മുടെ മഹത്തായ രതി’ ഏറ്റവും ചെറിയ ഒന്നിൽ (ഒരുപക്ഷെ ഏറ്റവും അപ്രസക്തമായ ഒന്നിൽ) കേന്ദ്രീകരിച്ചാണ്- ലിംഗപ്രവേശക്രിയ. കാമസൂത്രം പറയുന്നത് ലിംഗം കൊണ്ട് നിങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്നത് വളരെ നിസ്സാരമാണ് എന്നാണ്. അതിനു മുമ്പും ശേഷവുമാണ് ശരിയായ ആവേശം ഉണ്ടാകുന്നത്, മനസിന് ആവാഹിച്ചെടുക്കാൻ കഴിയുന്നത് എന്താണ് എന്നതിൽ,” സീമ ആനന്ദ് പറയുന്നു.

ഇത് വിശദീകരിക്കാൻ, തങ്ങൾക്കു മുന്നിൽ നിരത്തിവെച്ച വിഭവസമൃദ്ധമായവയെക്കുറിച്ചു സങ്കൽപ്പിക്കാൻ അവർ തന്റെ വായനക്കാരോട് ആവശ്യപ്പെടുന്നു. “നിങ്ങളോരോന്നും വ്യത്യസ്തമായി തെരഞ്ഞെടുക്കുക. നിങ്ങളത് രുചിക്കൂ, അതിൻ്റെ സ്വാദ് നിങ്ങളുടെ പ്രജ്ഞയിൽ നിറയും വരെ വായിലിട്ട് നുണയൂ. അതിനു ശേഷം മാത്രമേ അടുത്തതിലേക്കു കടക്കാവൂ. അപ്പോൾ ഒടുവിൽ ഓരോ സ്വാദിനും നിങ്ങളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാനാകും.”

“അതുപോലെ, ഓരോ ഇടത്തിനും അതിന്റേതായ വൈകാരിക ശേഷിയും ഉത്തേജന രീതിയുമുള്ള, ആനന്ദത്തിന്റെ അസാമാന്യമായ ശേഷിയുള്ള കാമോദീപക ഭാഗങ്ങളുടെ ഒരു വിരുന്നു പോലെയായാണ് നമ്മൾ- ആ സാധ്യത ആലോചിച്ചു നോക്കൂ“, സീമ ആനന്ദ് പറഞ്ഞു.
ആനന്ദം എന്നാൽ ഒരു ചെറുസിരയുടെ തുമ്പിലും ജീവൻ തുടയ്ക്കുക എന്നാണ്; ‘ഒരു സമയത്ത് ഒരു ചെറുസിര’ എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

“സമയത്തിന്റെയും വന്യകല്‍പ്പനകളുടെയും ധാരാളിത്തം അതിനുവേണം – നിങ്ങൾ നിങ്ങളുടെ പ്രണയിയുമൊത്ത് ശാരീരികവും മാനസികവും വൈകാരികവുമായി ഉണ്ടാകണം. അങ്ങനെ അവസാനമായി എന്നാണ് ചെയ്തതെന്ന് നിങ്ങൾക്ക് പറയാനാകുമോ,“- അവർ പറഞ്ഞു.

ആനന്ദാന്വേഷണത്തിന് ‘കാമസൂത്രം’ എഴുതിയ വാത്സ്യായനന്റെ പരിഹാരം വൈവിധ്യം സൃഷ്ടിക്കലായിരുന്നു എന്ന് സീമ ആനന്ദ് ഓർമ്മിപ്പിക്കുന്നു-എല്ലാത്തിലും വൈവിധ്യം.
“പുതിയതായിരിക്കാനുള്ള ഏകവഴി നാം ചെയ്യുന്നതിനെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുക എന്നതാണ്. എന്നാലതിൽത്തന്നെ വലിയ വെല്ലുവിളിയുണ്ട്; നമ്മുടെ മനസ്സിൽ നമുക്ക് പ്രപഞ്ചാവസാനത്തോളമുള്ള സങ്കലപ്പനങ്ങളിൽ തിരിച്ചതും മരിച്ചതും മുഴുകാം, പക്ഷെ അത് ‘ചെയ്യുമ്പോൾ’ നമ്മളൊരിക്കലും മാറ്റുന്നില്ല. അതുകൊണ്ട് ചുംബനമാണെങ്കിൽ തെരഞ്ഞെടുക്കാൻ ഒരു 500 ചുംബനങ്ങൾ ഉണ്ടാകട്ടെ, സന്ദർഭത്തിനനുസരിച്ച്- ചുണ്ടുകൾ മാത്രമുപയോഗിച്ചുള്ള ചുംബനം, ചുണ്ടും നാവും ഉപയോഗിച്ചുള്ളവ, ചുണ്ടിനൊപ്പം നാവും പല്ലും ഉപയോഗിക്കുന്നവ...” അവർ പറഞ്ഞു.

‘കാമസൂത്ര’വും അതിന്റെ ആശയങ്ങളും തിരികെക്കൊണ്ടുവരേണ്ട ഒരു സമയമുണ്ടെങ്കിൽ അതിപ്പോഴാണെന്നും സീമ ആനന്ദ് പറയുന്നു.

നമുക്ക് നഷ്ടമായ അപാരമായ സാഹിത്യ, സാംസ്കാരിക പൈതൃകത്തെക്കുറിച്ച് പറഞ്ഞാണ് തന്റെ പുസ്തകം തുടങ്ങുന്നതെന്ന് അവർ പറഞ്ഞു. “ആ അലങ്കാരങ്ങളെ വീണ്ടെടുക്കാൻ ഞാൻ ആഗ്രഹിച്ചു, പൗരാണിക മിത്തുകളേയും കഥകളെയും കുഴിച്ചെടുക്കാൻ, പൗരാണിക ഇന്ത്യയിൽ രതിയെ ഇത്ര മാത്രം കാവ്യാത്മക അനുഭൂതിയാക്കി മാറ്റിയ ആഖ്യാനങ്ങൾക്കു ശബ്ദം നൽകാൻ. പ്രലോഭനം രതിയിലേക്കു തിരികെ കൊണ്ടുവരാനും മനുഷ്യരാശിക്ക് രതിയുടെ ആനന്ദത്തിലെ നൈർമല്യവും ആഹ്ളാദവും വീണ്ടെടുക്കാനും ഞാൻ ആഗ്രഹിക്കുന്നു,” ഇതെഴുതാൻ തനിക്കുണ്ടായ പ്രേരണയെക്കുറിച്ച് സീമ ആനന്ദ് പറഞ്ഞു.

പ്രേമത്തെയും പ്രേമകേളികളെയും കുറിച്ചുള്ള സങ്കല്പങ്ങളെ ഈ പുസ്തകം എന്നേക്കുമായി മാറ്റിത്തീർക്കുമെന്ന് “The Arts of Seduction” (Aleph/188 pages/ Rs 499) പ്രസാധകൻ പറയുന്നു. രതിയെ “എല്ലാ രീതിയിലും വ്യത്യസ്തമായ തലത്തിലേക്ക്” ഉയർത്താനുള്ള നിരവധി വിദ്യകൾ ഇ പുസ്തകത്തിലുണ്ട്- സ്നേഹ സന്ദേശങ്ങളുടെ നൂതന വഴികൾ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സുഗന്ധ ദ്രവ്യങ്ങൾ പൂശുന്നതിന്റെ ഗുണം, പല തരത്തിലുള്ള ചുംബനങ്ങൾ, മറ്റു പലതിനുമൊപ്പം, ഇണയുടെ പാദങ്ങൾ എവിടെ എങ്ങനെ തടവാം എന്നതും.

IANS

ആനന്ദ നിരാസങ്ങള്‍; കാമാഖ്യ വായിക്കുമ്പോള്‍

മലയാളി, ശരീരം, ലൈംഗിക ശരീരം, ഹോമോസെക്ഷ്വല്‍ ശരീരം

ഇത്തരം ‘പിതൃവാത്സല്യ’ക്കാരെ ‘ഒതുക്കിതീര്‍ക്കരുത്’, ‘ഒതുക്കി’യേക്കണം

മുസ്ലീം സ്ത്രീകള്‍ക്ക് എങ്ങനെ ‘ഹലാലായി’ ലൈംഗികബന്ധം ആസ്വദിക്കാം എന്നുപദേശിക്കുന്ന പുതിയ പുസ്തകം

Avatar

സാകേത് സുമന്‍

വാര്‍ത്താ ഏജന്‍സിയായ IANS-ല്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍