UPDATES

വായന/സംസ്കാരം

ചുള്ളിക്കാടിന് എം ടിയുടെ പിന്തുണ; സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ട

സര്‍വ്വകലാശാലകളുടെ സിലബസില്‍ നിന്നും ഒഴിവാക്കണമെന്നും ഗവേഷണം നടത്തരുത് എന്നുമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവശ്യപ്പെട്ടത്

തന്റെ കവിതകള്‍ ഇനി പഠിപ്പിക്കേണ്ട എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനക്ക് പിന്തുണയുമായി എം.ടി വാസുദേവന്‍ നായര്‍. സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന് അദ്ദേഹം ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ല. ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും എം ടി പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ പത്രസമ്മേളനം നടത്തിയാണ് തന്റെ കവിതകള്‍ ഇനി മുതല്‍ സര്‍വ്വകലാശാലകളുടെ സിലബസില്‍ നിന്നും ഒഴിവാക്കണമെന്നും ഗവേഷണം നടത്തരുത് എന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവശ്യപ്പെട്ടത്. “മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയസ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരായി നിയമിക്കുകയാണ്. അവരാണ് പിന്നീട് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. അവരും തെറ്റ് പഠിച്ച് തന്നെ വന്നവരാണ് അതിനാല്‍ അവര്‍ തെറ്റ് പഠിപ്പിക്കുന്നു.” എന്നും അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ ചുള്ളിക്കാട് പറഞ്ഞിരുന്നു.

ചുള്ളിക്കാടിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയുണ്ടായി. ചര്‍ച്ചകള്‍ക്കിടെ ചിലര്‍ ചുള്ളിക്കാടിന്റെ സീരിയല്‍ അഭിനയത്തെ പരിഹസിച്ചത് വിവാദമാവുകയും ചെയ്തു.

വിവരംകെട്ടവര്‍ ഇനി എന്റെ കവിത പഠിപ്പിക്കേണ്ട-ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുന്നു

ചുള്ളിക്കാടിന്റെ സീരിയല്‍ അഭിനയത്തെ പരിഹസിക്കുന്നവരോട്; നിങ്ങള്‍ വിഷയത്തിന്റെ കാതല്‍ ചര്‍ച്ച ചെയ്യൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍