UPDATES

വായന/സംസ്കാരം

സാഹിത്യ നൊബേല്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുരോക്ക്

കസുവോയുടെ ഏറ്റവും ശ്രദ്ധേയമായ നോവല്‍ ”The Remains of the Day” (1989) സിനിമയായി. വിഖ്യാത നടന്‍ ആന്റണി ഹോപ്കിന്‍സാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുരോയാണ് പുരസ്‌കാരം നേടിയത്. ശക്തമായ വൈകാരികതയോടെ ലോകവുമായുള്ള ആഴത്തിലുള്ള ഭ്രമാത്മക ബന്ധത്തെ തുറന്നുകാട്ടുന്നതാണ് ഇഷിഗുരോയുടെ നോവലുകളെന്ന് സ്വീഡിഷ് അക്കാഡമിയുടെ പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. ഓര്‍മ്മ, സമയം, വിഭ്രാന്തി ഇവയിലെല്ലാം കേന്ദ്രീകരിക്കുന്നതാണ് കസുവോയുടെ രചനകള്‍. കസുവോയുടെ പുസ്തകങ്ങള്‍ സ്വീഡിഷ് അക്കാഡമി ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കസുവോയുടെ ഏറ്റവും ശ്രദ്ധേയമായ നോവല്‍ ”The Remains of the Day” (1989) സിനിമയായി. വിഖ്യാത നടന്‍ ആന്റണി ഹോപ്കിന്‍സാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മാന്‍ ബുക്കര്‍ പുരസ്കാരവും (1989) ഈ നോവല്‍ നേടിയിരുന്നു. നാല് തവണ അദ്ദേഹം മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ‘എ പെയില്‍ വ്യൂ ഓഫ് ഹില്‍സ്’, ‘ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ഫ്‌ളോട്ടിങ് വേള്‍ഡ്’, ‘ദി അണ്‍കള്‍സോള്‍ഡ്’, ‘വെല്‍ വി വെയര്‍ ഓര്‍ഫന്‍സ്’, ‘നെവര്‍ ലെറ്റ് മി ഗോ’ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. നോവലുകള്‍ക്ക് പുറമേ പുറമെ സിനിമകള്‍ക്കും ടിവി പരമ്പരകള്‍ക്കും വേണ്ടി തിരക്കഥയെഴുതി. ചെറുകഥകളും എഴുതിയിട്ടുണ്ട്.

1954 നവംബര്‍ എട്ടിന് ജപ്പാനിലെ നാഗസാക്കിയിലാണ് കസുവോയുടെ ജനനം. കസുവോയ്ക്ക് അഞ്ച് വയസുള്ളപ്പോള്‍ കുടുംബം ബ്രിട്ടനിലേയ്ക്ക് കുടിയേറുകയായിരുന്നു. 2015ല്‍ പ്രസിദ്ധീകരിച്ച “The Buried Giant” ആണ് ഏറ്റവും ഒടുവില്‍ ഏഴുതിയ നോവല്‍. എങ്ങനെയാണ് ഓര്‍മ്മകള്‍ വിസ്മൃതികളുമായും ചരിത്രം വര്‍ത്തമാനവുമായും ഭ്രമകല്‍പ്പനകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് ബറീഡ് ജയന്റ്. ഏറെ ശ്രദ്ധേയമായ മറ്റൊരു കൃതി “Never Let Me Go” (2005) അല്‍പ്പം സയന്‍സ് ഫിക്ഷന്റെ സ്വഭാവമുള്ളതായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍