UPDATES

വായന/സംസ്കാരം

മാന്‍ ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്

പുരസ്‌കാരം നേടിയ ഓള്‍ഗയുടെ ഫ്‌ളൈറ്റ്‌സ് എന്ന നോവല്‍ എക്‌സ്ട്രാ ഓര്‍ഡിനറി ഫ്‌ളൈറ്റ് ആണെന്ന് ജൂറി

മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ പോളിഷ് സാഹിത്യകാരിയായി ഓള്‍ഗ ടോക്കന്‍ചുക്ക്. ‘ഫ്ളൈറ്റ്സ്’ എന്ന നോവലാണ് ഓള്‍ഗയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നൂറിലധികം നോവലുകളാണ് ഈ വര്‍ഷത്തെ മാന്‍ ബുക്കറിനായി പരിഗണിച്ചത്. അതില്‍ നിന്നെല്ലാം ഫിക്ഷന്‍ നോവലായ ഫ്ളൈറ്റ്സിനെ എക്സ്ട്രാ ഓര്‍ഡിനറി ഫ്ളൈറ്റ്സ് എന്ന വിശേഷണം നല്‍കിയാണ് ജൂറി തിരഞ്ഞെടുത്തത്. 1990-കളില്‍ സാഹിത്യരംഗത്തെത്തിയ ടോക്കര്‍ചുക്കിന് ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോളണ്ടിലെ ഏറ്റവും ജനപ്രിയ എഴുത്തുകാരില്‍ ഒരാള്‍ കൂടി ആണ് ഓള്‍ഗ.

2005-ലാണ് മാന്‍ ബുക്കര്‍ അന്താരാഷ്ട്ര സമ്മാനം ഏര്‍പ്പെടുത്തിയത്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചതുമായ കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. സമ്മാനത്തുകയായ 67,000 ഡോളര്‍ (50,000 പൗണ്ട്) പുസ്തകത്തിന്റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്റ്റുമായി ടോക്കര്‍ചുക് പങ്കിട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍