UPDATES

വായന/സംസ്കാരം

‘സ്വസ്ഥമായ മനസ്സിലല്ല, കവിത ഉണ്ടാവുന്നത് അസ്വസ്ഥത നിറഞ്ഞ മനസ്സില്‍’-കുരീപ്പുഴ ശ്രീകുമാര്‍

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്ക് വേണ്ടി നടത്തുന്ന സംസ്ഥാന തല കവിതാ ക്യാമ്പ് കൊല്ലം മണ്‍റോ തുരുത്തില്‍ ആരംഭിച്ചു

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്ക് വേണ്ടി നടത്തുന്ന സംസ്ഥാന തല കവിതാ ക്യാമ്പ് കൊല്ലം മണ്‍റോ തുരുത്തില്‍ ആരംഭിച്ചു. പെരിങ്ങാലം മാർത്തോമ ധ്യാനതീരത്ത് വെച്ചു നടക്കുന്ന ക്യാമ്പ് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്.

സ്വസ്ഥമായ മനസ്സിലല്ല, കവിത ഉണ്ടാവുന്നത് അസ്വസ്ഥത നിറഞ്ഞ മനസ്സിലാണ്. കവിത എഴുതാൻ പ്രത്യേകിച്ച് സ്ഥലം ആവശ്യമില്ലെന്നും കുരീപ്പുഴ പറഞ്ഞു. സിനിമാ പാട്ട് എഴുതാൻ ഏകാഗ്രത ആവശ്യമാണ്. എന്നാൽ കവിത ഏത് ആൾകൂട്ടത്തിലും എഴുതാൻ കഴിയുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ തളിര് മാഗസിൻ ക്യാമ്പംഗങ്ങളായ അവനി, ദിയ എന്നീ കുട്ടികൾക്ക് നൽകിക്കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർച്ചഹിച്ചത്. കൂടാതെ കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള നാടൻ പാട്ടും കുരീപ്പുഴ കുട്ടികൾക്ക് വേണ്ടി ആലപിച്ചു.

ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു.
ക്യാമ്പ് ഡയറക്ടർ വിനോദ് വൈശാഖി ആമുഖ പ്രഭാഷണം നടത്തി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സെബാസ്റ്റ്യൻ പള്ളിത്തോട് സ്വാഗതം പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഭരണ സമിതി അംഗം എ ബി പാപ്പച്ചൻ, ധ്യാന തീരം ഡയറക്ടർ റവറൽ മാത്യു കെ.എം എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് അഞ്ജന സി. ജി നന്ദി പറഞ്ഞു.

തുടർന്ന് മലയാളത്തിലെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാർ കുട്ടികളുമായി സംവദിച്ചു. മലയാളത്തിലെ ബാലകവിതകൾ എന്ന വിഷയത്തിൽ പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, പുതു കവിതയിലെ ഭാവുകത്വ നിർമ്മിതി എന്ന വിഷയത്തിൽ സാബു കോട്ടുക്കൽ, മലയാളത്തിലെ വിവർത്തന കൃതികൾ എന്ന വിഷയത്തിൽ വി. എസ് ബിന്ദു എന്നിവർ കുട്ടികൾക്ക് കാസ്സെടുത്തു.

വരും ദിവസങ്ങളിൽ മലയാള കവിതയിലെ വിവിധ തലങ്ങളെ കുറിച്ച് പ്രഗത്ഭരുടെ ക്ലാസ്സുകൾ നടക്കും. ക്യാമ്പംഗങ്ങളുടെ കായൽ യാത്രയും പ്രശസ്ത കവി ഡി വിനയചന്ദ്രന്റെ സ്മൃതി മണ്ഡപ സന്ദർശനവും ഉണ്ടാവും. ക്യാമ്പ് 15 ന് സമാപിക്കും.

Read More: മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍