UPDATES

വായന/സംസ്കാരം

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി ക്യൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

അവധ ക്യൂര്‍ കമ്മറ്റി(AQC)യുടെ നേതൃത്വത്തില്‍ നവംബറില്‍ രണ്ട് ദിവസത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്താനാണ് പദ്ധതി.

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി ക്യൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. അവധ ക്യൂര്‍ കമ്മറ്റി(AQC)യുടെ നേതൃത്വത്തില്‍ നവംബറില്‍ രണ്ട് ദിവസത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്താനാണ് പദ്ധതി. ലൈംഗിക ന്യൂനപക്ഷങ്ങളെ ശാക്തികരിക്കുക എന്ന ലക്ഷ്യത്തില്‍ നടത്തുന്ന ഫെസ്റ്റിവലില്‍ ഈ സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും ചര്‍ച്ചയാക്കും.

അവധ ക്യൂര്‍ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു 2017-ല്‍ ലക്‌നൗ-വില്‍ പ്രൈഡ് വോക്കും ആദ്യ ക്യൂര്‍ ഫിലിം ഫെസ്റ്റവലും നടത്തിയത്. സാഹിത്യ ശില്‍പശാല, ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സിനിമകളുടെയും നാടകങ്ങളുടെയു പ്രദര്‍ശനം, ക്യൂര്‍ കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദര്‍ശനവും വില്‍പനയും, എയ്ഡ്‌സ് ബോധവത്കരണം പരിപാടിയില്‍ ഉണ്ടാവും.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും എല്‍ജിബിറ്റി അവകാശ പ്രവര്‍ത്തകനമുായ അശോക് റോ കവി, ട്രാന്‍സ് അവകാശ പ്രവര്‍ത്തകന്‍ ലക്ഷ്മി നാരയണന്‍ ത്രിപാഠി, ലംബഡ് ലിറ്റരി അവാര്‍ഡ് നോമിറ്റ് ചെയ്യപ്പെട്ടുള്ള ചരിത്രകാരന്‍ സലിം കിഡ്വായ് തുടങ്ങിയവര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.

ഫെസ്റ്റിവലിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാല്‍ അവധ ക്യൂര്‍-ന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക –  http://www.aqlfest.org/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍