UPDATES

വായന/സംസ്കാരം

അഗത ക്രിസ്റ്റിയുടെ നോവലിന്റെ ഓര്‍മ്മകളിലേക്ക് ഈ ഡബിള്‍ ഡക്കര്‍ ബസില്‍ പോകാം

അത്ഭുതം നിറഞ്ഞ ഒരു ബസില്‍ യാത്ര ചെയ്യാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടോ? എങ്കില്‍ അങ്ങനെയൊരു ഡബിള്‍ ഡക്കര്‍ ബസ് ഉണ്ട്.

ജെകെ റൗളിംഗിന്റെ ഹാരി പോട്ടര്‍ ആന്‍ഡ് ദി പ്രിസണര്‍ ഓഫ് ആസ്‌കബാനിലെ മാജിക്കല്‍ ബസിനെ കുറിച്ച് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ? ഇത്തരത്തില്‍ അത്ഭുതം നിറഞ്ഞ ഒരു ബസില്‍ യാത്ര ചെയ്യാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടോ? എങ്കില്‍ അങ്ങനെയൊരു ഡബിള്‍ ഡക്കര്‍ ബസ് ഉണ്ട്. ബെര്‍ട്രാംസ് ഹോട്ടല്‍ എന്നാണ് ഈ ബസിന്റെ പേര്.

അഗത ക്രിസ്റ്റിയുടെ പുസ്തകങ്ങളും പോസ്റ്ററുകളുമാണ് ഈ ബസ് നിറയെ. 18 വര്‍ഷം പഴക്കമുള്ള ഈ ബസ് 1950-കളെ ഓര്‍മ്മപ്പിക്കുന്ന രീതിയിലാണ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. എങ്കിലും അത്യാവശ്യമുള്ള ആധുനിക സംവിധാനങ്ങള്‍ ഈ ബസിലുണ്ട്.A

ബസിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ രണ്ട് സിംഗിള്‍ ബെഡും, ഒരു സോഫ ബെഡും, ബാറും, 1950-കളിലെ ഹിറ്റ് ഗാനങ്ങള്‍ അടങ്ങിയ ഒരു റെക്കോര്‍ഡ് പ്ലെയറും ഉണ്ട്. പഴയ രീതിയിലുള്ള അടുക്കള, ഭക്ഷണം കഴിക്കുന്നതിനുള്ള ഇടം, പഴയ ടിവി സെറ്റ്, ബുക്ക് ഷെല്‍ഫ് എന്നിവ ബസില്‍ ഒരുക്കിയിട്ടുണ്ട്.

പച്ചപ്പ് നിറഞ്ഞ ഹാര്‍ട്ട്ലാന്‍ഡ് ഗ്രാമത്തിലാണ് ഈ ബസുള്ളത്. മീന്‍ പിടിക്കാന്‍ അനുയോജ്യമായ രണ്ട് കായലുകള്‍ ഇതിനോട് ചേര്‍ന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ഗ്രാമത്തിലെ കരകൗശല വസ്തുക്കളുടെ കടകളും, കഫേകളും, റെസ്റ്റുറന്റുകളും സന്ദര്‍ശിക്കാം. ബെര്‍ട്രാംസ് ഹോട്ടലില്‍ അഞ്ച് പേര്‍ക്ക് താമസിക്കാം. ഒരു രാത്രി ഇവിടെ തങ്ങുന്നതിന് ഏകദേശം 45,000 രൂപയാണ് ചിലവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍