UPDATES

വായന/സംസ്കാരം

ഹിന്ദു ആചാരങ്ങള്‍ക്കെതിരായ പുസ്തകങ്ങള്‍ വില്‍ക്കില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് പാറമേക്കാവ് ദേവസ്വം;വിലക്കില്ലെന്ന് ഡിസി ബുക്‌സ്

ഡി സി ബുക്‌സ് പാറമേക്കാവ് അഗ്രശാലയില്‍ സംഘടിപ്പിച്ചിട്ടുള്ള പുസ്തകമേള സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഉദ്ധരിച്ചുള്ള ബോര്‍ഡ് എത്തിയത്

ഹിന്ദു ആചാരങ്ങള്‍ക്കെതിരായ പുസ്തകങ്ങള്‍ വില്‍ക്കില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് പാറമേക്കാവ് ദേവസ്വത്തിന്റെ പരസ്യ ബോര്‍ഡ് നിഷേധിച്ച് ഡിസി ബുക്‌സ് അധികൃതര്‍. ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും അതിനാല്‍ പാറമേക്കാവ് അഗ്രശാല ഹാളില്‍ പുസ്തക മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നുമുള്ള നിലപാടിലായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും. പുസ്തകമേള നടക്കുന്ന ഹാളിന് മുന്നില്‍ ‘ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാല്‍ മേള നടത്താന്‍ സമ്മതിക്കാമെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

നവംബര്‍ 11-ന് ആരംഭിക്കേണ്ടിയിരുന്ന പുസ്തകമേള പ്രതിഷേധങ്ങളെ തുടര്‍ന്ന് തടസ്സങ്ങളുണ്ടായിരുന്നെങ്കിലും 12-ാം തീയതി മുതല്‍ മേള സാധാരണപോലെ നടന്നിരുന്നു. എന്നാല്‍ പാറമേക്കാവ് ദേവസ്വം സെക്രട്ടറിയുടേത് എന്ന പേരില്‍ സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകര്‍ ഒരു ബോര്‍ഡിന്റെ പടവും പ്രചരിപ്പിച്ചിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നത്, ‘ഹിന്ദു ആചാരങ്ങളും, വിശ്വാസങ്ങളും ഹനിക്കുന്ന രീതിയില്‍ ഉള്ള തരത്തില്‍ പുസ്തകങ്ങള്‍ ഇവിടെ വില്‍ക്കുകയോ. പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന ഉറപ്പില്‍ ആണ് പാറമേക്കാവ് ദേവസ്വം അഗ്രശാല ഹാള്‍ ഇവിടെ പുസ്തക പ്രദര്‍ശനത്തിന് നല്‍കിയിരിക്കുന്നത്.’ എന്നാണ്.

കൂടാതെ ഇതിന്റെ കൂടെ ഹിന്ദു ആചാരങ്ങള്‍ക്കെതിരായ പുസ്തകങ്ങള്‍ വില്‍ക്കില്ലെന്ന എന്ന ഡിസിബുക്ക്‌സ പ്രതിനിധിയുടെ പേരിലുള്ള ഒരു രേഖയുമുണ്ട്. എന്നാല്‍ തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ ആരംഭിച്ച ഡി സി പുസ്തകമേള സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ പ്രചരണങ്ങള്‍ എന്നാണ് ഡി സി ബുക്സ് പ്രതികരിച്ചത്. ബോര്‍ഡില്‍ കാണിച്ചിരിക്കുന്ന രേഖ ബ്രാഞ്ച് മാനേജരുടെ അശ്രദ്ധയില്‍ വന്നതാണ്, അത് പിന്‍വലിച്ചു. മേളയില്‍ ഒരു ബുക്കിനും വിലക്കില്ലെന്നും ഡിസി ബുക്ക്‌സ പ്രതിനിധികള്‍ പറയുന്നു. ഡിസിയുടെ എല്ലാ ബുക്കുകളും വില്‍ക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


‘ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ സര്‍ഗാത്മക രചനകളും പുസ്തകമേളയില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. ചില പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്നുള്ളത് വ്യാജ പ്രചരണം മാത്രമാണ്. എല്ലാ ആശയ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന പുസ്തകമേളയാണ് ഡി സി ബുക്‌സ് പാറമേക്കാവ് അഗ്രശാലയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാത്തരം പുസ്തകങ്ങളും ഇവിടെ ലഭ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചില തല്പരകക്ഷികള്‍ പുസ്തകമേളയ്ക്ക് ആദ്യം മുതല്‍ തന്നെ തടസം സൃഷ്ടിച്ചതിനാല്‍ മുഴുവന്‍ പുസ്തകങ്ങളും എത്തിക്കാന്‍ പ്രയാസം നേരിട്ടിരുന്നു. അച്ചടിയിലുള്ള എല്ലാ പുസ്തകങ്ങളും വരും ദിനങ്ങളില്‍ മേളയില്‍ ലഭ്യമായിയിരിക്കും. കോടതി താത്കാലികമായി വില്‍പന തടഞ്ഞ (വിവാദ ) പുസ്തകങ്ങള്‍ മാത്രമാണ് പുസ്തകമേളയില്‍ ലഭ്യമല്ലാത്തത്. ഡി സി ബുക്‌സിന്റെ മറ്റൊരു ശാഖയിലും ഈ പുസ്തകങ്ങള്‍ ലഭ്യമല്ല. അതിനാല്‍ത്തന്നെ യാതൊരു പുസ്തകത്തിനും മേളയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. സ്വതന്ത്രചിന്തയ്ക്കും ആവിഷ്‌കാരത്തിനും വേണ്ടിയാണ് ഡി സി ബുക്‌സ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. അത് തുടരാന്‍ ഡി സി ബുക്‌സ് പ്രതിജ്ഞാബദ്ധവുമാണ്.’ ഡി സി ബുക്‌സ് പത്ര കുറിപ്പിലൂടെ അറിയിച്ചു.

ഡിസിബുക്കിസിന്റെ പുസ്തകവുമായി എത്തിയ വണ്ടി നവംബര്‍ 10-ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പുസ്തകമേള നടക്കുന്ന ഹാളില്‍ 11-ാം തീയതി പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഉപാധികളോട് ജാമ്യം അനുവദിക്കുകയും ചെയ്തു. ഹൈന്ദവ വിശ്വാസികളെ വ്രണപ്പെടുത്തുന്ന വരികളുണ്ടെന്ന് ആരോപിച്ച് വിവാദമായ എസ് ഹരീഷിന്റെ മീശ എന്ന നോവില്‍ പ്രസിദ്ധീകരിച്ചതാണ് ഡിസിബുക്ക്‌സിനെതിരെ പ്രതിഷേധത്തിനും കാരണം. 18-ാം തീയതി വരെയാണ് പുസ്തകമേള നടക്കുന്നത്.

‘ഹൈന്ദവ വിരുദ്ധ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നില്ല’ എന്ന ബോര്‍ഡ് വയ്ക്കണം; ഡിസി ബുക്ക്സിന്റെ പുസ്തകങ്ങള്‍ തടഞ്ഞ് ആര്‍എസ്എസ്

തൃശൂര്‍ പുസ്തകമേളയില്‍ ചില പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്നുള്ളത് വ്യാജ പ്രചരണം: ഡി സി ബുക്‌സ്

മീശയിലെ ഇരുന്നൂറ്റി തൊണ്ണൂറ്റിനാലാം പേജ് കണ്ടു ഞെട്ടിയ മലയാളികളോട്, എന്തൊക്കെയാണ് നിങ്ങളുടെ വായനയുടെ ഭൂതകാലക്കുളിർ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍