UPDATES

വായന/സംസ്കാരം

ഈ വര്‍ഷം രണ്ട് സാഹിത്യ നൊബേല്‍ സമ്മാനങ്ങള്‍

2018ല്‍ ആര്‍ക്കും പുരസ്‌കാരം നല്‍കാത്ത സാഹചര്യത്തിലാണിത്.

ഈ വര്‍ഷം രണ്ട് സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങളുണ്ടാകും. 2018ല്‍ ആര്‍ക്കും പുരസ്‌കാരം നല്‍കാത്ത സാഹചര്യത്തിലാണിത്. സ്വീഡിഷ് അക്കാഡമിയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് വിവാദമായതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നല്‍കേണ്ടന്ന് തീരുമാനിച്ചത്. 1949ന് ശേഷം ആദ്യമായാണ് ഒരു വര്‍ഷം സാഹിത്യ നൊബേല്‍ നല്‍കാതിരുന്നത്. സ്വീഡിഷ് അക്കാഡമി അംഗത്തിന്റെ ഭര്‍ത്താവ് ബലാത്സംഗ കേസില്‍ ജയിലിലായതാണ് വിവാദമായത്. അക്കാഡമി അംഗമായ കത്രീന ഫ്രോസ്റ്റന്‍സണിന്റെ ഭര്‍ത്താവ് ജീന്‍ ക്ലോദ് ആര്‍നോള്‍ട്ട് ആണ് ജയിലിലായത്.

ചൊവ്വാഴ്ചത്തെ യോഗത്തിന് ശേഷമാണ് നൊബേല്‍ ഫൗണ്ടേഷന്‍ ഈ വര്‍ഷം രണ്ട് സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. അഞ്ച് സ്വതന്ത്ര അംഗങ്ങള്‍ കമ്മിറ്റിയില്‍ വന്നിട്ടുണ്ട് എന്നതാണ് പുതിയ മാറ്റം. ഇനി മുതല്‍ ഇവര്‍ കുറച്ച് വര്‍ഷത്തേയ്ക്ക് നൊബേല്‍ സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുന്നതിന് അക്കാഡമിയെ സഹായിക്കും.
2017ല്‍ ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോ ആണ് പുരസ്‌കാരം നേടിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍