UPDATES

വായന/സംസ്കാരം

“സ്വര്‍ണ വിലങ്ങ്: ട്രംപിന്റെ സ്ത്രീകളുമായുള്ള രഹസ്യ ചരിത്രം”

ട്രംപിന്റെ സ്ത്രീകളുടെ രഹസ്യ ചരിത്രത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തക നിന ബര്‍ലീഗാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീ സൗഹൃദ കഥകള്‍ പ്രസിദ്ധമാണ്. ട്രംപിന്റെ സ്ത്രീ ഇടപെടലുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ ലേഖനങ്ങളും മറ്റും പുറത്തുവന്നിട്ടുമുണ്ട്. കൂടാതെ ട്രംപുമായി താന്‍ ഇടപഴകിയ കാലത്തെക്കുറിച്ച് വിശദമായ വിവരണങ്ങള്‍ പോണ്‍ സിനിമകളിലെ നായിക സ്റ്റോമി ഡാനിയല്‍സിന്റെ പുസ്തകവും വന്നിട്ടുണ്ട്. ഇപ്പോള്‍ ട്രംപിന്റെ സ്ത്രീ സൗഹൃദങ്ങളെ പറ്റിയുള്ള ഒരു പുതിയ പുസ്തകവും എത്തിയിരിക്കുകയാണ്.

ട്രംപിന്റെ സ്ത്രീകളുടെ രഹസ്യ ചരിത്രത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തക നിന ബര്‍ലീഗാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഗോള്‍ഡന്‍ ഹാന്‍ഡ്കഫ്‌സ്: ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ട്രംപ്‌സ് വിമണ്‍’ എന്നാണ് നിനയുടെ പുസ്‌കത്തിന്റെ പേര്.ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും സ്ത്രീകളുമായുള്ള ബന്ധവും അടിസ്ഥാനമാക്കിയാണ് നിന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിലടക്കം ട്രംപ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമൊക്കെ പുസ്തകത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളിലൂടെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ് ട്രംപിനുള്ളതെന്നും പുസ്തകം പരിശോധിക്കുന്നു.

‘ഫുള്‍ ഡിസ്‌ക്ലോഷര്‍’ എന്ന സ്റ്റോമി ഡാനിയല്‍സിന്റെ പുസ്തകം തന്നെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എല്ലാ തുറന്നു പറയുമെന്ന് വ്യക്തമാക്കിയാണ് സ്റ്റോമി പുസ്തകമെഴുതാന്‍ ഇരുന്നത്. ട്രംപ് റിയാലിറ്റി ഷോ നടത്തിക്കൊണ്ടിരുന്നപ്പോള്‍ തങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമായ വിവരണങ്ങളുണ്ട്.

ട്രംപിന്റെ കാമാതുരമായ നിമിഷങ്ങൾ വിവരിച്ച് സ്റ്റോമി ഡാനിയൽസിന്റെ പുസ്തകം

 

Explainer: അപ്രമാദിയായ ട്രംപ് ഇനിയില്ല; മിഡ്ടേം തെരഞ്ഞെടുപ്പ് അമേരിക്കയെ മാത്രമല്ല ലോകത്തെയും മാറ്റും

 

ദീപാവലി ബുദ്ധരുടെയും സിഖുകാരുടെയും ജൈനന്മാരുടെയും ആഘോഷമെന്ന് ട്രംപ്; ഹിന്ദുക്കൾ എവിടെയെന്ന് സോഷ്യൽ മീഡിയ

 

“ഞങ്ങള്‍ രക്ഷിക്കാന്‍ വരുന്നതിന് മുമ്പ് നിങ്ങള്‍ നാസികളുടെ ഭാഷ പഠിക്കാന്‍ തുടങ്ങിയിരുന്നു”: മക്രോണിനോട് ട്രംപ്; അടി മുറുകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍