UPDATES

വൈറല്‍

‘മാവു വെട്ടുന്നത് കാണുമ്പോള്‍ എനിച്ച് ചങ്കടം വരും’: മാവിന്‍കൊമ്പ് മുറിച്ചതില്‍ വലിയവായില്‍ കരയുന്ന മൂന്ന് വയസുകാരി

ഇരുപത്തായ്യിരത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്

തന്റെ പ്രിയപ്പെട്ട മാവ് വെട്ടിയതിന് വലിയവായില്‍ കരയുകയാണ് മൂന്ന് വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കരുന്നു. എന്തൊക്കെ സമാധാനം പറഞ്ഞിട്ടും അവളുടെ സങ്കടം മാറുന്നില്ല. ‘മാവു വെട്ടുന്നത് കാണുമ്പോള്‍ എനിച്ച് ചങ്കടം.. വരും, പുതിയ മാവ് വേണ്ടാ എനിക്ക് ഈ മാവ് തന്നെ വേണം’ എന്ന് പറഞ്ഞ് പൊട്ടികരയുകയാണ് ഇവള്‍. മാങ്ങാണ്ടി കുഴിച്ചിട്ടാല്‍ പുതിയ മാവ് വരുമെന്നും, നമ്മുക്ക് വെറെ പത്ത് മാവ് വളര്‍ത്താമെന്നുമൊക്കെ കൂടെയുള്ളവര്‍ പറഞ്ഞിട്ടും ഇവള്‍ കരച്ചില്‍ നിര്‍ത്താന്‍ തയ്യാറല്ല. ഇരുപത്തായ്യിരത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. മാവു വെട്ടിയത്തിന്റെ ഈ കുരുന്നിന്റെ സങ്കടം നിങ്ങളും ഒന്നു നോക്കൂ-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍